സർഗപ്രതിഭകൾ ഒത്തുചേർന്നു 'അകം' സംഗമം ശ്രദ്ധേയമായി

തിരൂരങ്ങാടി: അസോസിയേഷൻ ഓഫ് കൊടിഞ്ഞി ആർട്ട് ആൻഡ് ലിറ്ററേച്ചർ മൂവ്‌മ​െൻറ് (അകം) ഒരുക്കിയ സർഗപ്രതിഭകളുടെ സംഗമം ശ്രദ്ധേയമായി. ഗൗരി ലങ്കേഷിനോടുള്ള ആദര സൂചകമായി പ്രതിഷേധജ്വാല ഒരുക്കിയാണ് പരിപാടിക്ക് തുടക്കമിട്ടത്. ഞാറ്റുപാട്ട് കലാകാരി കാളിയുടെ അവതരണം വ്യത്യസ്തമായി. 'മുറ്റത്തൊരു മുല്ലപ്പൂ പന്തൽ' എന്നപേരിൽ ഒരുക്കിയ പരിപാടിയിൽ എഴുത്തുകാരൻ പ്രസാദ് കൊടിഞ്ഞി, സിനിമ പ്രവർത്തകൻ സാദിഖ് കൊടിഞ്ഞി, ഫാർമസി എൻട്രൻസ് റാങ്ക് ജേതാവ് സി.പി. അലിഫ് അൻസിൽ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. പ്രസാദി‍​െൻറ ഗ്രന്ഥങ്ങൾ മുസ്തു ഊർപ്പായി പരിചയപ്പെടുത്തി. 'പ്രവാസി യൂനിറ്റ് ടു റൈസ് അകം മൂവ്‌മ​െൻറ്' (പുറം) സംഘടനകളുടെ സമർപ്പണം വാഹിദ് പാലക്കാട്ട് നിർവഹിച്ചു. 'അകം' പ്രസിഡൻറ് ഗഫൂർ കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ടി.ടി. കോയക്കുട്ടി മാസ്റ്റർ, സുകുമാരൻ മാസ്റ്റർ, മറ്റത്ത് മൊയ്തീൻ മാസ്റ്റർ, സിദ്ദീഖ് പനക്കൽ, ഒക്കിനാവ സൈതലവി, കവി നാസർ കൊടിഞ്ഞി, സി.പി. പ്രദീപ് മാസ്റ്റർ, ലത്തീഫ് കൊടിഞ്ഞി എന്നിവർ സംസാരിച്ചു. കലാസാഹിത്യ മേഖലകളിലുള്ള നാട്ടുകാരായ അൻപതോളം പേരെ ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിലെ കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു. റിനീഷ് പുത്തുപ്പുറക്കാട്, ഹണീഷ് പുല്ലാണി, മുഷ്താഖ് കൊടിഞ്ഞി, സി.പി. അഷ്‌കർ, ഷാഫി പൂക്കയിൽ, വിമൽ ഭാസ്‌കർ, കരീം പുളിക്കലകത്ത്, രാജസ്ഖാൻ മാളിയാട്ട്, യു.എ. റസാഖ്, നിസാർ കൊടിഞ്ഞി, വി.കെ. ഹാഷിം, ഷാനു എലിമ്പാട്ടിൽ എന്നിവർ നേതൃത്വം നൽകി. caption കൊടിഞ്ഞിയിൽ നടന്ന 'അകം' സംഗമത്തിൽ ഗ്രന്ഥകാരൻ പ്രസാദ് കൊടിഞ്ഞിക്ക് ടി.ടി. കോയക്കുട്ടിമാസ്റ്റർ ഉപഹാരം നൽകുന്നു കൊടിഞ്ഞിയിലെ കലാകാരൻമാരെ 'അകം' ആദരിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.