കുറ്റിപ്പുറം^-ചമ്രവട്ടം ജങ്ഷനിൽ അപകടം പതിയിരിക്കുന്നു

കുറ്റിപ്പുറം-ചമ്രവട്ടം ജങ്ഷനിൽ അപകടം പതിയിരിക്കുന്നു പൊന്നാനി: രണ്ടുവർഷം മുമ്പ് ഗതാഗതത്തിനായി തുറന്നുകൊടുത്ത കുറ്റിപ്പുറം-ചമ്രവട്ടം ദേശീയപാത കൊലക്കളമായി മാറുന്നു. തിരുവനന്തപുരം മലബാർ മേഖലകളിലേക്ക് എളുപ്പമാർഗം എത്തുന്നതിനാൽ കണ്ടെയ്‌നർ ലോറികളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുവരുന്നത്. വിശാലമായ റോഡിലൂടെ അമിതവേഗതയിൽ വാഹനങ്ങൾ സഞ്ചരിക്കുന്നതുകൊണ്ട് ഇവിടെ അപകട പരമ്പരതന്നെയാണ്. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ പത്തോളം പേരുടെ ജീവനാണ് കുറ്റിപ്പുറം-ചമ്രവട്ടം ദേശീയപാതയിൽ വാഹനാപകടത്തിൽ പൊലിഞ്ഞത്. രാത്രി തെരുവുവിളക്കുകൾ ഇല്ലാത്തതും അപകടത്തിന് ആക്കംകൂട്ടുന്നു. മിക്ക അപകടങ്ങളും രാത്രിയാണ് നടക്കാറുള്ളത്. വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ പലതവണ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. പാതയിൽ ബുധനാഴ്ച നടന്ന അപകടത്തിൽ ഐഡിയൽ സ്‌കൂൾ അധ്യാപിക ശ്രീഷ്മ മരിച്ചു. മറ്റൊരു അധ്യാപികയുമായി സ്‌കൂളിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടറിൽ ലോറിയിടിച്ചാണ് ശ്രീഷ്മ മരിച്ചത്. ദീപാവലി ആഘോഷിച്ചു പൊന്നാനി: ദീപാവലിയോടനുബന്ധിച്ച് കോട്ടത്തറ കണ്ടകുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദീപങ്ങൾ തെളിയിച്ചു. പ്രത്യേക പൂജകളും വാദ്യഘോഷങ്ങളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.