യുവതയുടെ കർമശേഷി രാജ്യനന്മക്ക് ഉപയോഗപ്പെടുത്തണം -^മുജാഹിദ് ജില്ല വളണ്ടിയർ സംഗമം

യുവതയുടെ കർമശേഷി രാജ്യനന്മക്ക് ഉപയോഗപ്പെടുത്തണം --മുജാഹിദ് ജില്ല വളണ്ടിയർ സംഗമം കോട്ടക്കൽ: യുവതയുടെ കർമശേഷി രാജ്യനന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് കോട്ടക്കലിൽ നടന്ന മുജാഹിദ് ജില്ല വളണ്ടിയർ സംഗമം ആവശ്യപ്പെട്ടു. നല്ല സംസ്കാരവും രാജ്യസ്നേഹവും നിലനിർത്തുന്നവരായിരിക്കണം യുവാക്കൾ. മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം എന്ന പ്രമേയത്തിൽ ഡിസംബർ 28 മുതൽ 31 വരെ കൂരിയാട് സംഘടിപ്പിക്കുന്ന ഒമ്പതാമത് മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായാണ് കോട്ടക്കലിൽ സംഗമം നടത്തിയത്. കെ.എൻ.എം സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ പാലത്ത് ഉദ്ഘാടനം ചെയ്തു. ജില്ല വളണ്ടിയർ വിംഗ് ചെയർമാൻ ടി.വി. അഹമ്മദ് അധ്യക്ഷത വഹിച്ചു. പി.കെ. സക്കരിയ്യ സ്വലാഹി, അബ്ദുറഷീദ് ഉഗ്രപുരം, അബ്ദുൽ ഖാദർ കടവനാട് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. എം.ടി. മനാഫ് മാസ്റ്റർ, ജലീൽ മാസ്റ്റർ കുറ്റൂർ, എം. മുഹമ്മദ് കുട്ടി മുൻഷി, സി. മമ്മു കോട്ടക്കൽ, കെ. മൂസക്കുട്ടി മദനി, എൻ.കെ. സിദ്ദീഖ് അൻസാരി, സി.പി. കുഞ്ഞിമുഹമ്മദ് മാസ്റ്റർ, പാറോളി ബാവ, പി.കെ. നൗഫൽ അൻസാരി, നജീബ് പുത്തൂർ പള്ളിക്കൽ, അബ്ദുസ്സലാം അൻസാരി, മുബഷിർ പഞ്ചിളി എന്നിവർ സംസാരിച്ചു. മുജാഹിദ് ജില്ല വളണ്ടിയർ സംഗമം കോട്ടക്കലിൽ കെ.എൻ.എം സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ പാലത്ത് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.