സ്​കൂളുകളിലെ ഇ^മാലിന്യം വണ്ടികയറി തുടങ്ങി

സ്കൂളുകളിലെ ഇ-മാലിന്യം വണ്ടികയറി തുടങ്ങി അഞ്ചു തവണയായി കൊണ്ടുപോയത് 18 ടൺ ബാക്കിയുള്ളത് 39 ടൺ മലപ്പുറം: ജില്ലയിലെ സ്കൂളുകളിൽ കെട്ടിക്കിടന്ന ഇ-മാലിന്യം കയറ്റിയയച്ചുതുടങ്ങി. അഞ്ച് ദിവസങ്ങളിലായി 18 ടൺ ഇ-മാലിന്യം ക്ലീൻ കേരള കമ്പനി മുഖേന പുനഃചംക്രമണത്തിന് കയറ്റിയയച്ചു. ഒക്ടോബർ 20ന് ശേഷം സ്കൂളുകളിൽ ശേഖരിച്ചുവെച്ച ബാക്കി ഇ-മാലിന്യവും കൊണ്ടുപോകും. കേടായ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടുന്നതാണ് ഇ-മാലിന്യം. കൈറ്റ് (െഎ.ടി അറ്റ് സ്കൂൾ) മേൽനോട്ടത്തിലാണ് ഇവ ശേഖരിക്കുന്നത്. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽനിന്ന് രണ്ടു തവണയും മലപ്പുറം, തിരൂർ, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളിൽനിന്ന് ഒാേരാ തവണയും ക്ലീൻ കേരള കമ്പനി ഇ-മാലിന്യം ശേഖരിച്ചു. ക്ലീൻ കേരള കമ്പനിയും വിദ്യാഭ്യാസ വകുപ്പും തമ്മിലുണ്ടാക്കിയ കരാറി​െൻറ അടിസ്ഥാനത്തിലാണ് ഇ-മാലിന്യം ശേഖരിക്കുന്നത്. കൊണ്ടുപോകുന്ന മാലിന്യം തൂക്കി സ്കൂൾ അധികൃതർക്ക് ക്ലീൻ കേരള കമ്പനി രസീതി നൽകും. ജില്ലയിൽ 1585 സ്കൂളുകളിലായി 57 ടൺ ഇലക്േട്രാണിക് മാലിന്യമുണ്ടെന്നാണ് കൈറ്റ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. എൽ.പി, യു.പി സ്കൂളുകളിൽ 263 കിലോയും ഹൈസ്കൂളുകളിൽ 41,765ഉം എച്ച്.എസ്.എസിൽ 12,920ഉം വി.എച്ച്.എസ്.എസിൽ 2234ഉം കിലോ ഇ-മാലിന്യമാണുള്ളത്. മാലിന്യം ഹൈദരാബാദിലെ എർത്ത് സെൻസ് റീസൈക്ലിങ് കമ്പനിയുടെ ഫാക്ടറിയിലേക്കാണ് പുനഃചംക്രമണത്തിന് അയക്കുന്നത്. കമ്പ്യൂട്ടർ, മോണിറ്റർ, ൈഡ്രവുകൾ, യു.പി.എസ് തുടങ്ങിയവയാണ് ഇ-മാലിന്യമായി പരിഗണിക്കുന്നത്. 2008ന് മുമ്പുള്ള കേടായ കമ്പ്യൂട്ടറും 2010ന് മുമ്പുള്ള മോണിറ്ററുമാണ് ശേഖരിക്കുന്നത്. 39 ടണ്ണോളം ഇ-മാലിന്യമാണ് ഇനി നീക്കാൻ ബാക്കിയുള്ളത്. അതേസമയം, ചില സ്കൂളുകൾ കമ്പ്യൂട്ടറുകളുടെ ചില ഭാഗം അഴിച്ചെടുത്തശേഷമാണ് കൈമാറിയതെന്ന് ആരോപണമുണ്ട്. ഇത് ആവർത്തിച്ചാൽ നടപടി ഉണ്ടാവുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.