പച്ചക്കറി വില കുതിക്കുന്നു; മുരിങ്ങാക്കായക്ക് 160 രൂപ

വള്ളിക്കുന്ന്: പച്ചക്കറി വില കുതിച്ചു പായുന്നു. ഓരോ ദിവസം ചെല്ലുന്തോറും ശരാശരി അഞ്ച് രൂപ വരെയാണ് ചില ഇനങ്ങൾക്ക് വില കൂടുന്നത്. മുരിങ്ങക്കായക്ക് ദിവസംകൊണ്ട് 20 രൂപ വർധിച്ച് 160ൽ എത്തി. തക്കാളിയുടെ വില 24ൽനിന്ന് 38 ആയി വർധിച്ചു. സവാള, വെണ്ട, മല്ലിച്ചെപ്പ് എന്നിവക്കും വിലകൂടിയിട്ടുണ്ട്. മൈസൂരിൽനിന്നാണ് പച്ചക്കറി കൂടുതലായും കൊണ്ടുവരുന്നത്. ദീപാവലി ആയതിനാൽ തൊഴിലാളികൾ ജോലിക്ക് ഇറങ്ങാത്തതുകൊണ്ടാണ് വില കുത്തനെ കൂടാൻ കാരണമെന്നാണ് പറയുന്നത്. കടകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തത് ഉപഭോക്താക്കളെ തെല്ലൊന്നുമല്ല വട്ടം കറക്കുന്നത്. വില കൂടിയതറിയാതെ സാധാരണ വാങ്ങുന്നപോലെ പച്ചക്കറി തൂക്കി എടുത്ത് ബിൽ കാണുമ്പോഴാണ് ഞെട്ടിപോവുന്നത്. കൈയിൽ കരുതിയ പണം തികയാതെ വരുമ്പോൾ എടുത്ത സാധങ്ങളിൽ നിന്നു ചിലത് തിരിച്ചു കൊടുത്തു പോവേണ്ട അവസ്ഥയിലാണ്. വിലവിവര പട്ടിക പ്രദർശിപ്പിക്കത്തത് വാക്ക് തർക്കത്തിനും ഇടയാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.