മക്കരപറമ്പ്: കുടുംബം സഞ്ചരിച്ച ഓട്ടോയിൽ സ്വകാര്യ ബസിടിച്ച് ബാലിക മരിച്ചു. അഞ്ച് വയസ്സുകാരനും ഒാട്ടോഡ്രൈവർക്കും പരിക്കേറ്റു. മക്കരപറമ്പ് പുണർപ്പയിലെ വെങ്കിട്ട നരിക്കോട്ട് പറമ്പിൽ നൗഷാദ് എന്ന മുത്തുവിെൻറയും മൈലപ്പുറം സ്വദേശിനി ഫാത്തിമ സഹീറയുടെയും മകൾ ഫാത്തിമ ഫിസ (മൂന്ന്) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ കൂട്ടിലങ്ങാടിക്കടുത്ത് കടുങ്ങൂത്തായിരുന്നു അപകടം. ഫിസയുടെ സഹോദരൻ മുഹമ്മദ് നഹീം (അഞ്ച്), ഒാട്ടാ ഡ്രൈവർ കബീർ (45) എന്നിവർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന 'ഇതിഹാസ്' ബസാണ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇടിച്ചത്. പരിക്കേറ്റവരെ മലപ്പുറം സഹകരണ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച പോസ്റ്റ് മോർട്ടത്തിനു ശേഷം വറ്റലൂർ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.