55 സ്കൂളുകളുടെ പ്രവൃത്തികൾ അനിശ്ചിതത്വത്തിൽ മലപ്പുറം: രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ (ആർ.എം.എസ്.എ) ഫണ്ടുപയോഗിച്ചുള്ള നിർമാണപ്രവൃത്തി സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കണെമന്ന് ജില്ല പഞ്ചായത്ത് യോഗത്തിൽ ആവശ്യമുയർന്നു. സർക്കാർ സെക്കൻഡറി സ്കൂളുകളുടെ ശാക്തീകരണത്തിനാണ് ഫണ്ട് അനുവദിച്ചത്. കഴിഞ്ഞ മാർച്ച് 31നാണ് ജില്ലയിലെ 55 സ്കൂളുകളുടെ വിവിധ പ്രവൃത്തികൾക്ക് 76.35 കോടി രൂപ വകയിരുത്തിയത്. ലാബ്, കമ്പ്യൂട്ടർ മുറി, ൈലബ്രറി, ആർട്ട് റൂം, അധിക ക്ലാസ്മുറി എന്നിവക്കാണ് ഫണ്ടനുവദിച്ചത്. ആദ്യ ഗഡുവായി എട്ട് കോടി രൂപ സെപ്റ്റംബറിൽ ജില്ല പഞ്ചായത്തിന് കിട്ടി. ലാബിന് 6.1 ലക്ഷവും കമ്പ്യൂട്ടർ മുറി, ആർട്ട് റൂം എന്നിവക്ക് അഞ്ച് ലക്ഷം വീതവും ലൈബ്രറിക്ക് ഏഴ് ലക്ഷവും അധിക ക്ലാസ് മുറിക്ക് 5.63 ലക്ഷവുമാണ് ആർ.എം.എസ്.എ ഫണ്ട്. എന്നാൽ, ഇത് അപര്യാപ്തമാണെന്ന് പ്രതിപക്ഷ അംഗം എം.ബി. ഫൈസൽ പറഞ്ഞു. നിർവഹണം സംബന്ധിച്ച ആശയക്കുഴപ്പമുണ്ട്. ഫണ്ട് കുറവ് പരിഹരിക്കാൻ ജില്ല പഞ്ചായത്ത് സ്വന്തം പദ്ധതി തയാറാക്കണമെന്ന് ഫൈസൽ പറഞ്ഞു. ആർ.എം.എസ്.എ ഫണ്ടിൽ സ്ട്രക്ച്ചർ നിർമിച്ചശേഷം അടുത്ത വർഷം മെയിൻറനൻസ് ഗ്രാൻറ് വെച്ച് പൂർത്തീകരിക്കാമെന്ന് മുസ്ലിം ലീഗ് അംഗം സലീം കുരുവമ്പലം നിർദേശിച്ചു. 55 സ്കൂളുകളിൽ 46 എണ്ണം പഞ്ചായത്തുകളിലും ബാക്കി നഗരസഭകളിലുമാണ്. 46 സ്കൂളുകളുടെ പ്രവൃത്തിയാണ് ജില്ല പഞ്ചായത്ത് മുഖേന നടപ്പാക്കേണ്ടത്. ഇതിെൻറ എസ്റ്റിമേറ്റ് തയാറാക്കാൻ എൻജിനീയറിങ് വിഭാഗത്തിന് നിർദേശം നൽകിയിട്ടും നടപടി മുേന്നാട്ടുപോയിട്ടില്ലെന്ന് വിമർശനമുയർന്നു. എൻജിനീയറിങ് സ്റ്റാഫിെൻറ കുറവാണ് കാലതാമസത്തിന് കാരണമെന്ന് പറയുന്നു. പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാൻ ഒക്ടോബർ 26ന് ഉച്ചക്ക് 2.30ന് ജില്ല പഞ്ചായത്ത് ഹാളിൽ ഹെഡ്മാസ്റ്റർമാർ, സ്കൂൾ മാനേജ്മെൻറ് െഡവലപ്മെൻറ് കമ്മിറ്റി ചെയർമാന്മാർ, പി.ടി.എ പ്രസിഡൻറുമാർ എന്നിവരുടെ യോഗം ചേരുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫണ്ട് അപര്യാപ്തത പരിഹരിക്കാൻ സാധ്യത ആരായും. 25ന് ജില്ല ആസൂത്രണ സമിതിക്ക് മുമ്പ് എസ്റ്റിമേറ്റ് തയാറാക്കും. ഇതിനായി എൻജിനീയറിങ് വിങ്ങിെൻറ യോഗം വിളിക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു. വിവിധ പദ്ധതികളുടെ ഭേദഗതി സംബന്ധിച്ച് ജില്ല പഞ്ചായത്ത് യോഗം ചർച്ച ചെയ്തു. വിവിധ പ്രവൃത്തികളുടെ െടൻഡർ യോഗം അംഗീകരിച്ചു. എല്ലാ മാസവും 15ന് മുമ്പ് ജില്ലതല നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം ചേരാൻ തീരുമാനിച്ചു. സ്റ്റാൻഡിങ് കമ്മിറ്റികൾ നിഷ്ക്രിയമാണെന്ന് പ്രതിപക്ഷ അംഗം അഡ്വ. ടി.കെ. റഷീദലി കുറ്റപ്പെടുത്തി. മാസത്തിലൊരിക്കൽ യോഗം ചേർന്ന് പിരിയുന്നതല്ലാതെ പദ്ധതികളുടെ തുടർപ്രവർത്തനം വിലയിരുത്തപ്പെടുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാലയങ്ങൾക്ക് കമ്പ്യൂട്ടറും ബസും മലപ്പുറം: ജില്ലയിലെ സർക്കാർ ഹൈസ്കൂളുകൾക്കും ഹയർ സെക്കൻഡറി സ്കൂളുകൾക്കും 621 കമ്പ്യൂട്ടറുകൾ അനുവദിക്കാൻ ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു. സർക്കാർ സ്കൂളുകൾക്ക് ജില്ല പഞ്ചായത്ത് 32 ബസുകൾ അനുവദിക്കും. ഒാരോ ഡിവിഷനും ഒാരോ ബസാണ് അനുവദിക്കുകയെന്ന് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. പെൺകുട്ടികളുടെ യാത്രസൗകര്യം മുൻനിർത്തി വനിത ക്ഷേമ ഫണ്ടുപയോഗിച്ചാണ് ബസ് വാങ്ങുന്നത്. ഇതിനാൽ ഗേൾസ് സ്കൂളുകൾക്ക് മുൻഗണന നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.