മലപ്പുറം: അധികൃതരുടെ പീഡനത്തിനെതിരെ ക്വാറി ഉൽപന്നങ്ങൾ എത്തിച്ചുകൊടുക്കുന്ന ലോറി തൊഴിലാളികളും ഉടമകളും പ്രേക്ഷാഭം ആരംഭിക്കുമെന്ന് ലോറി തൊഴിലാളി യൂനിയൻ (എ.െഎ.ടി.യു.സി) ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊലീസും ഗതാഗത, മൈനിങ് ആൻഡ് ജിയോളജി വകുപ്പുകളും തൊഴിലാളികളെ വേട്ടയാടുകയാണ്. നിസ്സാര കാരണങ്ങൾക്ക് ലോറി തൊഴിലാളികെള വഴിയിൽ തടഞ്ഞ് ഭീമമായ തുക പിഴ ഇൗടാക്കുന്ന പ്രവണത വ്യാപകമാണ്. നിയമവിരുദ്ധ ക്വാറികൾക്കെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് കെ.പി. ബാലകൃഷ്ണൻ, കെ. പുരം സദാനന്ദൻ, നീലിയാട്ട് അബ്ദുൽ കരീം, സുരേന്ദ്രൻ പാറേങ്ങൽ, കൂനാരി ഇബ്രാഹിം എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.