ബ്രോഷർ പ്രകാശനം ചെയ്തു

പാലക്കാട്: ടാപ് (തൃപ്തി ആർട്സ് പാലക്കാട്) നാടകവേദിയുടെ ആഭിമുഖ്യത്തിൽ കേരളപിറവി ദിനമായ നവംബർ ഒന്നിന് രവി തൈക്കാട് സംവിധാനം ചെയ്യുന്ന 'അഞ്ചുവിളക്ക് പറയുന്ന കഥ' എന്ന നാടകത്തി​െൻറ ബ്രോഷൻ കഥാകൃത്ത് ടി.കെ. ശങ്കരനാരായണൻ 'ടാപ്' നാടകവേദി രക്ഷാധികാരി പി. വിജയന് നൽകി പ്രകാശനം ചെയ്തു. സെക്രട്ടറി എം.എസ്. ദാസ് മാട്ടുമന്ത അധ്യക്ഷത വഹിച്ചു. രവി തൈക്കാട്, ബൈജുദേവ്, ചിറ്റൂർ ശിവകുമാർ, വി. സത്യകുമാർ, പി.വി. ചന്ദ്രഹാസൻ, നന്ദകുമാർ, സുജിത്, അമ്പിളി സതീശൻ തുടങ്ങിയവർ സംസാരിച്ചു. സംഭരണം മന്ദഗതിയിൽ; നെല്ല് മുളക്കുന്നത് കർഷകർക്ക് തിരിച്ചടി കൊല്ലങ്കോട്: സപ്ലൈകോ നെല്ല് സംഭരണം മന്ദഗതിയിലായതോടെ ചെറുകിട കർഷകർ ദുരിതത്തിൽ. സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ കൊയ്തെടുത്ത നെല്ല് മുളച്ചുതുടങ്ങിയതാണ് കർഷകരെ ആശങ്കയിലാഴ്ത്തിയത്. കൊല്ലങ്കോട്, വടവന്നൂർ, എലവഞ്ചേരി പ്രദേശങ്ങളിലെ ചെറുകിട കർഷകരാണ് ദുരിതത്തിലായത്. 300 ഹെക്ടർ വയൽ ഇരുപത് ദിവസങ്ങൾക്കുമുമ്പ് കൊയ്ത്ത് കഴിഞ്ഞിട്ടും ഇതുവരെ നെല്ല് സംഭരണം സപ്ലൈകൊ ആരംഭിച്ചിട്ടില്ല. ഒക്ടോബർ ഒന്നിന് സംഭരണം ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും രണ്ടാഴ്ച വൈകിയാണ് തുടങ്ങിയത്. തുടങ്ങിയ ശേഷം സംഭരണം ഊർജിതപ്പെടുത്താനുള്ള ശ്രമമുണ്ടായില്ലെന്ന് കർഷകനായ കമാലുദ്ദീൻ പറയുന്നു. തേക്കിൻചിറ മേഖലയിൽ മാത്രം കാശു, ബഷീർ, വാസു, നാരായണൻ, സുബ്രമണ്യൻ, കണ്ണൻ എന്നിവരുടെ പത്ത് ടണ്ണിലധികം നെല്ലാണ് മുളച്ചത്. അപ്രതീക്ഷിതമായി പെയ്ത മഴയാണ് കർഷകരെ ചതിച്ചത്. മഴ തുടരുന്നതിനാൽ ഓപൺ മാർക്കറ്റിൽ കിട്ടുന്നവിലക്ക് നെല്ല് നൽകേണ്ട ഗതികേടിലാണ് ചെറുകിടകർഷകരെന്ന് പാടശേഖരസമിതി ഭാരവാഹികൾ പറയുന്നു. നെല്ല് മുളക്കുന്ന അവസരം ഉപയോഗപ്പെടുത്തി കർഷകർക്ക് തുച്ഛമായ സംഖ്യ നൽകി നെല്ല് കൈക്കലാക്കുന്നവരും രംഗത്തുള്ളതിനാൽ എത്രയും വേഗത്തിൽ സപ്ലൈകോ നെല്ല് സംഭരണം നടത്തണമെന്നാണ് കൊല്ലങ്കോട് മേഖലയിലെ ചെറുകിട കർഷകരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.