കുത്തിവെപ്പിൽ ജില്ല പിറകിലാവരുത് -ഡി.എം.ഒ മലപ്പുറം: വിദ്യാഭ്യാസ, -സാമൂഹിക മേഖലയിൽ ബഹുദൂരം മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്ന മലപ്പുറം പ്രതിരോധ കുത്തിവെപ്പിൽ പിറകിലായി പോകരുതെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന. വിമൻസ് ഇനീഷ്യേറ്റിവ് റ്റു നർചർ ഗ്രോത് ഓഫ് സൊസൈറ്റി (വിങ്സ്) മലപ്പുറം ചാപ്റ്റർ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ഡി.എം.ഒ. ലക്ഷദ്വീപിലെ പ്രഥമ വനിത ഡോക്ടർ റഹ്മത്ത് ബീഗം, ഓൾ ഇന്ത്യ ഹോമിയോ പി.ജി പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ് ഡോ. പി.കെ. നിഹ്ല, പ്രഫ. ഹബീബ പാഷ എന്നിവരെ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ് ടി.കെ. ജമീല അധ്യക്ഷത വഹിച്ചു. എ. സാനിയ, ഫരീദ അൻസാരി, ഡോ. ലൈല ബീഗം, സഫീറ മഠത്തിലകത്ത്, എ.കെ. ഫാസില, ഡോ. തസ്നീം ഫാത്തിമ എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായി കെ.പി. ഹനീന (പ്രസി.), മുസ്ഫിറ നജാത്ത് (വൈ. പ്രസി.), ഡോ. ഷഫ്‌ന മറിയം (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. CAPTION mplrs1 'വിങ്സ്' മലപ്പുറം ചാപ്റ്റർ ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.