ജില്ല ഹയര്‍ സെക്കന്‍ഡറി വിദ്യാർഥി സമ്മേളനം ചെറുകോടില്‍

നിലമ്പൂര്‍: വിസ്ഡം ഗ്ലോബല്‍ ഇസ്്ലാമിക് മിഷ‍​െൻറ ഭാഗമായി മുജാഹിദ് സ്്റ്റുഡൻറ്സ് മൂവ്‌മ​െൻറ് ജില്ല സമിതി ഹയര്‍ സെക്കന്‍ഡറി വിദ്യാഥികള്‍ക്ക് സംഘടിപ്പിക്കുന്ന 'ഹൈസെക്ക്' ജില്ല വിദ്യാർഥി സമ്മേളനം ഒക്‌ടോബര്‍ 18ന് ചെറുകോട് റോസ്ഹില്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. അന്ധവിശ്വാസങ്ങളെ കുറിച്ചും അനാചാരങ്ങളെ കുറിച്ചും വിദ്യാർഥിസമൂഹത്തെ ബോധവത്കരിക്കുക, തീവ്രവാദ-ഭീകരവാദ -വിധ്വംസക പ്രവര്‍ത്തനങ്ങളുടെ അപകടം ബോധ്യപ്പെടുത്തി വിദ്യാർഥികളെ രാജ്യസ്‌നേഹികളാക്കി മാറ്റുക, ലഹരിക്കെതിരെ ബോധവത്കരിക്കുക, വിദ്യാര്‍ഥി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക, സോഷ്യല്‍ മീഡിയയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ പ്രാപ്തരാക്കുക, ലഹരിമുക്ത കലാലയ പദ്ധതി സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹൈസെക്ക് സംഘടിപ്പിക്കുന്നത്. എം.എസ്.എം സംസ്ഥാന പ്രസിഡൻറ് എ.പി. മുനവ്വര്‍ സ്വലാഹി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എം.എസ്.എം ജില്ല പ്രസിഡൻറ് കെ. മന്‍സൂര്‍ സ്വലാഹി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍നിന്നായി 1000-ത്തോളം വിദ്യാർഥികൾ സമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ കെ. മന്‍സൂര്‍ സ്വലാഹി, മുസ്തഫ മദനി, സി. അബ്്ദുല്‍ മാജിദ്, മുഹമ്മദ് സലീം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.