റോഡരികിൽ മാലിന്യം തള്ളി

വെട്ടത്തൂർ: രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ യത് യാത്രക്കാർക്കും പരിസരവാസികൾക്കും ദുരിതമായി. വെട്ടത്തൂർ--കാര്യാവട്ടം പാതയിൽ വെട്ടത്തൂർ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമാണ് കഴിഞ്ഞദിവസം രാത്രി ചാക്കുകളിൽ ഒരു ലോഡോളം മാലിന്യം തള്ളിയത്. മഴ പെയ്ത് മാലിന്യം ചീഞ്ഞളിഞ്ഞതോടെ പ്രദേശം ദുർഗന്ധപൂരിതമായി. വഴിയാത്രികർ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി സഞ്ചരിക്കുന്നത്. പടം:g/sun/vettathur malinyam വെട്ടത്തൂർ-കാര്യാവട്ടം പാതയിൽ വെട്ടത്തൂർ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം റോഡരികിൽ തള്ളിയ മാലിന്യം മുള്ള്യാകുർശി എൽ.എസ്.സി ജേതാക്കൾ കീഴാറ്റൂർ: ഡി.വൈ.എഫ്.ഐ കീഴാറ്റൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച വൺഡേ ഫുട്ബാൾ ടൂർണമ​െൻറിൽ മുള്ള്യാകുർശി എൽ.എസ്.സി ക്ലബ് ജേതാക്കളായി. മഖാംപടി ഡി.വൈ.സി ക്ലബ് റണ്ണറപ്പായി. സി.പി.എം കീഴാറ്റൂർ ലോക്കൽ സമ്മേളന ഭാഗമായി സംഘടിപ്പിച്ച ടൂർണമ​െൻറ് ഉദ്ഘാടനം സെക്രട്ടറി കെ. ബാലസുബ്രഹ്മണ്യൻ നിർവഹിച്ചു. പട്ടിക്കാട് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 16 ടീമുകൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.