എ.എ മലയാളി പുരസ്കാരം വി.എം. കൊളക്കാടിന്

കുറ്റിപ്പുറം: ഈ വർഷത്തെ എ.എ മലയാളി പുരസ്കാരം വി.എം. കൊളക്കാടിന് നൽകാൻ കുറ്റിപ്പുറം എ.എ മലയാളി അനുസ്മരണ സമിതി യോഗം തീരുമാനിച്ചു. വി.വി. ഭാസി അധ്യക്ഷത വഹിച്ചു. എ.എ. കുഞ്ഞാപ്പുട്ടി, ഡോ. സി.പി.കെ. ഗുരുക്കൾ, എൻ.വി. കുഞ്ഞിമുഹമ്മദ്, പി.വി. മോഹനൻ, വി.പി. പരമേശ്വരൻ, കെ.പി. ഗംഗാധരൻ, എ.എ. സുൽഫിക്കർ, എ. ആസാദ് എന്നിവർ സംസാരിച്ചു. 2018 ഡിസംബറിൽ കുറ്റിപ്പുറത്ത് നടക്കുന്ന എലൈറ്റ് ലൈബ്രറി 50ാം വാർഷിക പൊതുസമ്മേളനത്തിൽ പ്രശസ്തി പത്രവും കാഷ് അവാർഡും നൽകും. ആലങ്കോട് ലീലാകൃഷ്ണൻ, ടി.എം. പുറമണ്ണൂർ, പി.വി. രാമകൃഷ്ണൻ എന്നിവരടങ്ങുന്ന അവാർഡ് നിർണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.