തിരൂരങ്ങാടി: 'എെൻറ നാടിെൻറ മതേതരത്വം' ശീര്‍ഷകത്തില്‍ നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ മതസൗഹാര്‍ദ കാമ്പയിനിെൻറ ഭാഗമായുള്ള സെമിനാര്‍ നാളെ നടക്കും. കൊടിഞ്ഞി എം.എ ഹയര്‍ സെക്കൻഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറിെൻറ സ്പോട്ട് രജിസ്ട്രേഷന് രാവിലെ 8.30ന് ആരംഭിക്കും. ഒമ്പതിന് അജീബ് കോമാച്ചിയുടെ ദൈവത്തിെൻറ സ്വന്തം നാട് ഫോട്ടോ പ്രദര്‍ശനവും 9.30-ന് തോപ്പില്‍ ഷാജഹാെൻറ 'മലപ്പുറം, അറിഞ്ഞതിനപ്പുറം' ഡോക്യുമെൻററി പ്രദർശനവുമുണ്ടാകും. 10ന് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. പി.കെ. അബ്ദുറബ്ബ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന് എന്നിവർ സംബന്ധിക്കും. 10.30-ന് നടക്കുന്ന സെമിനാറില്‍ രാഹുല്‍ ഈശ്വർ, ഡോ. ഹുസൈന് മടവൂർ, കെ.പി. രാമനുണ്ണി, റഫീഖ് സകരിയ്യ ഫൈസി തുടങ്ങിയവർ സംസാരിക്കും. പി.എ. റഷീദ് മോഡറേറ്ററാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.