ഹജ്ജ് നയം: കരട് രേഖ നിർദേശങ്ങൾ പുനഃപരിശോധിക്കണം -സമസ്ത തേഞ്ഞിപ്പലം: പുതിയ ഹജ്ജ് നയം സംബന്ധിച്ച കരട് രേഖയിലെ നിർദേശങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നിർദേശങ്ങളില്‍ പലതും അപ്രായോഗികമാണ്. കേരളം മുന്നോട്ടുവെച്ച നിർദേശങ്ങള്‍ പാടെ അവഗണിച്ചു. സര്‍ക്കാര്‍ േക്വാട്ട വെട്ടിക്കുറച്ച് സ്വകാര്യ ഹജ്ജ് േക്വാട്ട വർധിപ്പിച്ചത് ദുരൂഹമാണ്. എംബാര്‍ക്കേഷന്‍ പോയൻറ് 21ല്‍നിന്ന് ഒമ്പതാക്കി ചുരുക്കിയത് ഹാജിമാരെ പ്രയാസപ്പെടുത്തും. കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയൻറ് നിഷേധിച്ചതും പ്രതിഷേധാര്‍ഹമാണ്. ഹജ്ജ് യാത്ര സബ്‌സിഡി എടുത്തുകളയുന്നത് മതേതര ഇന്ത്യയുടെ അന്തസ്സിന് നിരക്കുന്നതല്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.