സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക്​ പൊലീസ്​ മർദനമെന്ന്​ പരാതി

പൊന്നാനി-: പൊന്നാനി വണ്ടിപ്പേട്ട സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. വലിയപീടിയേക്കൽ യൂസുഫിനാണ് മർദനമേറ്റത്. പൊന്നാനി പള്ളപ്രത്ത് രണ്ടുദിവസമായി നിലനിൽക്കുന്ന സംഘർഷങ്ങളുടെ തുടർച്ചയെന്നോണമാണ് യൂസുഫിനെ പൊലീസ് മർദിച്ചതായി പരാതിയുള്ളത്. കഴിഞ്ഞദിവസം വൈകീട്ട് സി.പി.എം നടത്തിയ പ്രകടനത്തിനൊടുവിൽ പള്ളപ്രത്തെ കൗൺസിലർ റീന പ്രകാശ​െൻറ വീട്ടിലായിരുന്നു യൂസുഫ്. ഇതേസമയം, ഇവിടെ എത്തിയ പൊലീസ് യൂസുഫിനെ പിടിച്ചുവലിച്ച് പൊലീസ് വാഹനത്തിൽ കയറ്റി മണിക്കൂറുകളോളം മർദിച്ചുവെന്നാണ് പരാതി. പൊന്നാനി എസ്.ഐയുടെ നേതൃത്വത്തിലാണ് മർദനം നടന്നതെന്ന് യൂസുഫ് പറഞ്ഞു. യൂസുഫിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.ജെ.പി-സി.പി.എം സംഘർഷം: പൊലീസ് നടപടി സീകരിക്കുന്നില്ല -കോൺഗ്രസ് പൊന്നാനി: പൊന്നാനിയിൽ സി.പി.എം-ബി.ജെ.പി സംഘർഷം ജനങ്ങളുടെ സമാധാന ജീവിതത്തിൽ തടസ്സം സൃഷ്‌ടിക്കുന്നുണ്ടെന്ന് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്‌ഥാന ഭരണത്തി​െൻറ മറവിൽ അക്രമം നടത്തുന്നവർക്കെതിരെ പൊലീസ് ശക്തമായ നിയമനടപടി സീകരിക്കുന്നതിന് പകരം മധ്യസ്ഥ ചർച്ചയാണ് തുടർസംഘർഷങ്ങൾക്ക് കാരണം. അക്രമികൾക്കെതിരെ കർശന നിയമനടപടി സീകരിക്കാൻ പൊലീസ് തയാറാവണം. എം. അബ്ദുല്ലത്തീഫ് അധ്യക്ഷ വഹിച്ചു. ടി.കെ. അഷറഫ് പുന്നാക്കൽ, സുരേഷ്, പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, സി. ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.