mpg

സ്കൂൾ കലോത്സവം: ഉപജില്ല മേളയുടെ ജനറൽ കൺവീനർ എ.ഇ.ഒ പ്രതിഷേധവുമായി ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോ. മഞ്ചേരി: സ്കൂൾ കലോത്സവ നടത്തിപ്പിനുള്ള മാന്വൽ പരിഷ്കരണം വന്നപ്പോൾ ഉപജില്ലതലത്തിൽ മേളയുടെ ജനറൽ കൺവീനർ ഉപജില്ല വിദ്യാഭ്യാസ ഒാഫിസർമാർ. നേരത്തേ മേള നടക്കുന്ന സ്കൂളുകളിലെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരാണ് ജനറൽ കൺവീനർമാരായിരുന്നത്. പുതിയ മാന്വൽ പ്രകാരം എ.ഇ.ഒ ജനറൽ കൺവീനറും മേള നടക്കുന്ന സ്കൂളിലെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജോയൻറ് കൺവീനറും ഹൈസ്കൂൾ പ്രധാനാധ്യാപകൻ ട്രഷററുമാണ്. നേരത്തേ എ.ഇ.ഒ വഹിച്ചിരുന്ന ട്രഷറർ സ്ഥാനം പുതിയ മാന്വലിൽ ഹൈസ്കൂൾ പ്രധാനാധ്യാപകന് നൽകി. പ്രിൻസിപ്പൽമാരെയും പ്രധാനാധ്യാപകരെയും ഒഴിവാക്കി വിദ്യാഭ്യാസ ഒാഫിസറെ ജനറൽ കൺവീനറാക്കിയത് എല്ലാ വിഭാഗത്തെയും ഒരുമിപ്പിച്ച് മേള നടത്താനുള്ള ശ്രമത്തി‍​െൻറ ഭാഗമാണ്. അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള ഒാഫിസർ എന്ന നിലയിലാണ് ജനറൽ കൺവീനർ നൽകിയത്. അതേസമയം, ഹയർ സെക്കൻഡറി അധ്യാപക സംഘടനകളോട് ആലോചിക്കാതെയാണ് തീരുമാനമെന്നും പ്രിൻസിപ്പൽമാരെ തരംതാഴ്ത്തുകയാണെന്നും ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. നടപടി പുനഃപരിശോധിക്കണമെന്നും അസോ. ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് അബൂബക്കർ സിദ്ദീഖ്, ടി. വിജയൻ, ടി.എസ്. ഡാനിഷ്, റോയിച്ചൻ ഡൊമിനിക്, വി.സി. രഞ്ജിത്, കെ.ടി. ഉമ്മർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.