റേഷൻ മുൻഗണന ലിസ്​റ്റ്​ ഉദ്യോഗസ്​ഥതല കൂടിക്കാഴ്​ച ഇന്ന്​

പട്ടാമ്പി: താലൂക്കിലെ പരുതൂർ പഞ്ചായത്തിലെ 73, 75, 78 നമ്പർ റേഷൻ കടകളിലെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്താൻ കാർഡുടമകൾ സമർപ്പിച്ച അപേക്ഷകളിൽ ഉദ്യോഗസ്ഥതല കൂടിക്കാഴ്ച ബുധനാഴ്ച 10 മുതൽ രണ്ടുവരെ പരുതൂർ പഞ്ചായത്ത് ഹാളിൽ നടത്തും. അപേക്ഷകർ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണം. പഞ്ചായത്തിലെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ടവർ പഴയ റേഷൻകാർഡ് ഹാജരാക്കണം. നേരത്തേ അപേക്ഷ സമർപ്പിച്ചവർ മാത്രം ഹാജരായാൽ മതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.