മോഷണം നടന്ന ക്ഷേത്രം എം.എൽ.എ സന്ദർശിച്ചു

-------------------------------നിലമ്പൂർ: മോഷണം നടന്ന മുതീരി ശ്രീപള്ളിയറക്കൽ ദുർഗ ഭഗവതി ക്ഷേത്രത്തിൽ നിലമ്പൂർ എം.എൽ.എ പി.വി. അൻവർ സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സന്ദർശനം നടത്തിയത്. പ്രതികളെ ഉടൻ പിടികൂടി മാതൃകപരമായി ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ‍്യപ്പെട്ടു. സി.പി.എം ലോക്കൽ സെക്രട്ടറി സി. ഹരിദാസൻ, സ്കൂൾ പ്രധാനാധ‍്യാപകൻ കെ. അനൂപ്, പി.ടി.എ പ്രസിഡൻറ് എം. ഷിജു, ക്ഷേത്രം ഭാരവാഹി പി. അഭിലാഷ് എന്നിവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.