ഡോക്ടർക്കെതിരെ പോക്സോ ചുമത്തിയത് ഹീനം- കെ.ജി.എം.ഒ.എ മഞ്ചേരി: കോഴഞ്ചേരി ജില്ല ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെതിരെ പോക്സോ നിയമം ചുമത്തിയ നടപടി ഹീനമാണെന്ന് കേരള ഗവ. മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) കുറ്റപ്പെടുത്തി. നിയമം ദുരുപയോഗം ചെയ്യുകയാണ് പൊലീസ് ചെയ്തത്. 2012ൽ പ്രാബല്യത്തിലായ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമത്തിൽ ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ നിർദേശിക്കുന്നില്ല. തെറ്റായ രീതിയിൽ പോക്സോ നിയമം കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സംസ്ഥാന പ്രസിഡൻറ് വി. മധു, സെക്രട്ടറി എ.കെ. റഊഫ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.