ബഡ്സ് സ്കൂൾ കലോത്സവം നവംബർ 11ന്

കരുവാരകുണ്ട്: ആറ് ഗ്രാമപഞ്ചായത്തുകളിലെ സ്പെഷൽ സ്കൂൾ വിദ്യാർഥികളുടെ കലോത്സവം 'ബട്ടർഫ്ളൈസ്- 2017' നവംബർ പതിനൊന്നിന് കരുവാരകുണ്ടിൽ നടക്കും. കരുവാരകുണ്ട്, കാളികാവ്, പാണ്ടിക്കാട്, മേലാറ്റൂർ, ചോക്കാട്, തുവ്വൂർ പഞ്ചായത്തുകളിലെ ആറ് ബഡ്‌സ് സ്കൂളുകളിൽ നിന്നുള്ള നൂറോളം വിദ്യാർഥികൾ പങ്കെടുക്കും. മേളയുടെ നടത്തിപ്പിന് സ്വാഗതസംഘം രൂപവത്കരിച്ചു. പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രേമലത ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് റോഷ്നി സുരേന്ദ്രൻ,സ്ഥിരസമിതി അധ്യക്ഷൻമാരായ പി. ഷൗക്കത്തലി, എൻ.കെ. ഉണ്ണീൻകുട്ടി, ഷീബ പള്ളിക്കുത്ത്, പാലിയേറ്റീവ് കെയർ സൊസൈറ്റി ഭാരവാഹികളായ എം.എ. റസാഖ്, കെ. അബ്ദുൽ മജീദ്, ടി. സലീം മാസ്റ്റർ, എം.പി.എ. ലത്തീഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. മുഹമ്മദ് മാസ്റ്റർ (ചെയർമാൻ), എ. ഷാജഹാൻ മാസ്റ്റർ (ജന. കൺവീനർ), ഹാഫിസ് കാളികാവ് (ട്രഷ.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.