തൃത്താല: മണ്ഡലം ആസ്ഥാനമായ തൃത്താലയിലെ ജനങ്ങൾ യാത്രാദുരിതത്തിൽ വലയുന്നു. പട്ടാമ്പി-എടപ്പാൾ പാതയും കൂറ്റനാട്-കുറ്റിപ്പുറം പാതയും കടന്നുപോകുന്ന പ്രധാന സെൻററും തൃത്താലയാണ്. രജിസ്ട്രേഷൻ, പൊതുമരാമത്ത്, ഗ്രാമപഞ്ചായത്ത്, സ്കൂളുകൾ, എം.എൽ.എ ഓഫിസ്, പൊലീസ് സ്റ്റേഷൻ, കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ, സെക്ഷൻ ഓഫിസ് തുടങ്ങിയ ഓഫിസുകൾ തൃത്താലയിലാണ്. വെള്ളിയാങ്കല്ല് െറഗുലേറ്റർ പദ്ധതിയും അതിനോട് ബന്ധപ്പെട്ട് മിനിപാർക്കും പ്രവർത്തിക്കുന്നുണ്ട്. ആയുർവേദ ചികിത്സരംഗത്തെ പ്രഗത്ഭമായ വൈദ്യമഠം പോലുള്ള പ്രമുഖ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന മേഴത്തൂരിലെത്താനും തൃത്താല വഴി ബസുകളുടെ സേവനം അനിവാര്യമാണ്. ദൂരദിക്കുകളിൽനിന്ന് എത്തുന്നർ ടാക്സി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. പ്രദേശത്തെത്താൻ ബസ് സർവിസ് വേണമെന്നതാണ് പ്രധാന ആവശ്യം. നിലവിൽ കൂറ്റനാട്ട് നിന്നും ചെറിയ ബസുകളാണ് സർവിസ് നടത്തുന്നത്. കൂടുതൽ പേരെ നിറച്ച് യാത്ര നടത്തുന്നതിനാൽ അപകട സാധ്യതയും ഏറെയാണ്. നേരേത്ത കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയിരുെന്നങ്കിലും നിലവിൽ ഒന്ന് മാത്രമായി ചുരുങ്ങി. ഇത് സമയക്രമം പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വെള്ളിയാങ്കല്ല് പാത നവീകരിച്ചതോടെ ഇതുവഴി ദീർഘദൂര ബസ് സർവിസ് നടത്തിയിരുെന്നങ്കിലും ഇപ്പോൾ നിർത്തലാക്കി. കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിച്ച് യാത്രപ്രശ്നം പരിഹരിക്കണമെന്നതാണ് ഇവിടത്തുകാരുടെ ആവശ്യം. അതേസമയം, കെ.എസ്.ആർ.ടി.സികൾ പുതിയതായി അനുവദിക്കുന്നതിനെതിരെ സ്വകാര്യ ബസുടമകളുടെയും ഭരണകക്ഷി-എം.എൽ.എ എന്നിവരുടെ ഇടപെടലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പട്ടാമ്പി മുതൽ മേഴത്തൂർ, തൃത്താല വഴി വെള്ളിയാങ്കല്ല്, കുമ്പിടി തുടങ്ങിയ പ്രദേശങ്ങൾവഴി കുറ്റിപ്പുറത്തേക്കും കോഴിക്കോട്ടേക്കും വരെ സർവിസിന് സാധ്യതയുണ്ട്. കുറ്റിപ്പുറം, മലപ്പുറം, വളാഞ്ചേരി, കോഴിക്കോട് ഭാഗങ്ങളിലേക്കും സർവിസ് നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.