ആനക്കര: കുടിവെള്ള പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കുന്നതിന് വെട്ടികീറിയ പാതകൾ പുനഃപ്രവൃത്തി നടത്താത്തത് ദുരിതമായി. ആലൂർ മൂർക്കത്താഴം റോഡാണ് മൂന്ന് വർഷമായി തകർന്ന് കിടക്കുന്നത്. അധികാരികളുടെ ഈ നിലപാടിനെതിരെ സമരത്തിന് തയാറെടുക്കുകയാണ് പ്രദേശവാസികൾ. ഇതിനായി ജനകീയ സമിതി രൂപവത്കരിച്ചു. 1000ത്തിലധികം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. മൂന്ന് കിലോമീറ്റേറാളം നീണ്ടുകിടക്കുന്ന ആലൂർ മുതൽ ചിറ്റപ്പുറം പമ്പ് ഹൗസ് വരെയുള്ള ഭാഗങ്ങളാണ് കല്ലുകൾ ഇളകിയിരിക്കുന്നത്. രണ്ട് വർഷംമുമ്പ് പ്രതിഷേധമുണ്ടായതിനെ തുടർന്ന് എം.എൽ.എ ഫണ്ടിൽനിന്ന് 25 ലക്ഷം ചെലവഴിച്ച് കല്ല് പതിച്ചിരുന്നു. റോഡ് തകർന്നത് കാരണം ഇവിടേക്ക് ഓട്ടോ പോലും വരുന്നില്ല. പട്ടിത്തറ പഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളിലുള്ളവരാണ് കൂടുതലായും ദുരിതമനുഭവിക്കുന്നത്. ഇടക്കിടെ കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടുന്നതും റോഡിെൻറ തകർച്ചക്ക് ആക്കം കൂട്ടുന്നു. മഴക്കാലമായാൽ ചളിശല്യവും വേനൽക്കാലമായാൽ പൊടിശല്യവും കാരണം അലർജിയും മറ്റു അസുഖങ്ങളും പിടിപെടുന്നു. റോഡ് എത്രയും വേഗം ശരിയാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.