മണ്ണാർക്കാട്: തെങ്കര ഗ്രാമപഞ്ചായത്ത് . ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന സമാപന സമ്മേളനവും സമ്മാനദാനവും പ്രസിഡൻറ് കെ. സാവിത്രി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തെങ്കരയും സൗഹൃദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചേറുംകുളവും കേരളോത്സവം ഓവറോൾ കിരീടവും 5000 രൂപ കാഷ് അവാർഡും പങ്കിട്ടു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന, രുഗ്മിണി, രാധാകൃഷ്ണൻ, പിയൂഷ് ബാബു, ആരിഫ, സി.എച്ച്. മുഹമ്മദ്, സെലീന, ഉഷ, ഓമന തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി. സുരേഷ് ബാബു സ്വാഗതവും യുവജനക്ഷേമ ബോർഡ് കോഒാഡിനേറ്റർ ഗിരീഷ് ഗുപ്ത നന്ദിയും പറഞ്ഞു. മലയോരപാത അവികസിത പ്രദേശങ്ങളിലൂടെ നിർമിക്കണം മണ്ണാർക്കാട്: നിർദിഷ്ട മലയോരപാത മലയോര നിവാസികൾക്കും കർഷകർക്കും കൂടുതൽ ഉപകാരപ്രദമായ രീതിയിൽ എടത്തനാട്ടുകര, ഓലപ്പാറ, കാപ്പുപറമ്പ്, ഇരട്ടവാരി, കരടിയോട്, കണ്ടമംഗലം, നെച്ചുള്ളി, പൂളച്ചിറ, മാസപറമ്പ്, കൈതച്ചിറ, തെങ്കര, കാഞ്ഞിരം തുടങ്ങിയ പ്രദേശങ്ങളിലൂടെ നിർമിക്കണമെന്ന് മുസ്ലിം ലീഗ് മണ്ണാർക്കാട് നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. നേരത്തേ നടത്തിയ സർവേക്ക് വിരുദ്ധമായി പാതയുടെ റൂട്ട് നിർണയത്തിൽ പരക്കെ ആക്ഷേപങ്ങളുയർന്ന സാഹചര്യത്തിൽ ജനപ്രതിനിധികൾ നിർദിഷ്ട പാത കടന്നുപോകുന്ന സ്ഥലങ്ങൾ സന്ദർശിക്കണം. വിവാദങ്ങളുയർത്തി പാതയുടെ നിർമാണ പ്രവൃത്തികൾ തടസ്സപ്പെടുത്തരുതെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ടി.എ. സലാം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് എൻ. ഹംസ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിമാരായ ടി.എ. സിദ്ദീഖ്, കല്ലടി അബൂബക്കർ, റഷീദ് ആലായൻ, സി. മുഹമ്മദ് ബഷീർ, കറൂക്കിൽ മുഹമ്മദാലി, ഗഫൂർ കോൽക്കളത്തിൽ, എം. മമ്മദ് ഹാജി, കൊളമ്പൻ ആലിപ്പു, ഹമീദ് കൊമ്പത്ത്, എം.പി.എ. ബക്കർ, ഒ. ചേക്കു, എം.കെ. മുഹമ്മദാലി, നാസർ പുളിക്കൽ, റഷീദ് മുത്തനിൽ, ഹുസൈൻ കളത്തിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.