'മാലിന്യയാത്ര' നടത്തി യൂത്ത് കോൺഗ്രസി​െൻറ പ്രതിഷേധം

പാലക്കാട്: വീടുകളിൽനിന്നും ഫ്ലാറ്റുകളിൽനിന്നും ജൈവ മാലിന്യ ശേഖരണം നിർത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റി പ്രവർത്തകർ 'മാലിന്യയാത്ര' സംഘടിപ്പിച്ചു. നഗരത്തിലെ നാൽപതോളം ഫ്ലാറ്റുകളിൽനിന്ന് മാലിന്യം ശേഖരിച്ച പ്രവർത്തകർ നഗരസഭ ഓഫിസിൽ തള്ളി. ചെയർപേഴ്സൻ പ്രമീള ശശിധര​െൻറ വാർഡിലെ ഫ്ലാറ്റിൽനിന്ന് മുൻ ചെയർമാൻ പി.വി. രാജേഷ് മാലിന്യം ശേഖരിച്ച് യാത്ര തുടങ്ങി. പ്രതിഷേധ യാത്ര ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബോബന്‍ മാട്ടുമന്ത അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ കെ. ശിവരാജൻ, കെ. ഭവദാസ്, എ. ബാലൻ, കെ. രാജേശ്വരി, സി. ബാലന്‍, എ. രാമദാസ്, യു.ഡി.എഫ് പാലക്കാട് നിയോജക മണ്ഡലം ചെയര്‍മാന്‍ പി. ബാലഗോപാലൻ, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റാഫി ജൈനിമേട്, എ. അനിൽ, കെ.ആര്‍. അനൂപ്, വിനീഷ് പിരിയാരി, പ്രശോഭ് എന്നിവര്‍ സംസാരിച്ചു. മാലിന്യേശഖരത്തിൽ ലക്ഷങ്ങളുടെ അഴിമതി -വി.കെ. ശ്രീകണ്ഠൻ പാലക്കാട്: പാലക്കാട് നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടില്‍നിന്ന് 2016 ഫെബ്രവുരി, മാര്‍ച്ച് മാസങ്ങളില്‍ മാലിന്യം നീക്കാനെന്ന പേരില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായി ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ ആരോപിച്ചു‍. വര്‍ഷങ്ങളായി കൂട്ടിയിട്ട മാലിന്യത്തില്‍നിന്ന് പ്ലാസ്റ്റിക് വേര്‍തിരിച്ച് കർണാടകയിലെ മാണ്ഡ്യയിലേക്ക് ലോറിയില്‍ കൊണ്ടുപോകാൻ 50.75 ലക്ഷം രൂപയാണ് കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന് നഗരസഭ കൈമാറിയത്. പ്ലാസ്റ്റിക് വേര്‍തിരിക്കാന്‍ മാസങ്ങള്‍ വേണമെന്നിരിക്കെ വെറും 14 ദിവസംകൊണ്ട് 48 ലോഡ് ലോറിയില്‍ കടത്തിയതായാണ് രേഖകള്‍ പറയുന്നത്. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തിയാണ് കരാറുകാരന് തുക നല്‍കിയത്. അനുമതിക്ക് മുമ്പ് 20 ലക്ഷം അഡ്വാന്‍സ് നൽകി. നഗരസഭ ജീവനക്കാരുടെ നിരീക്ഷണത്തിൽ പ്രവൃത്തി ദിനത്തിൽ മാത്രം മാലിന്യം നീക്കണമെന്ന കരാര്‍ പൂർണമായും ലംഘിച്ചു. നീക്കം ചെയ്ത മാലിന്യത്തി​െൻറ അളവ് രേഖപ്പെടുത്തിയ രേഖകൾ നഗരസഭയിലില്ല. വന്‍ അഴിമതിയാണ് നഗരസഭ അധികൃതര്‍ നടത്തിയിരിക്കുന്നതെന്ന് ശ്രീകണ്ഠന്‍ ആരോപിച്ചു. ഇപ്പോള്‍ നഗരസഭ മാലിന്യശേഖരം നിര്‍ത്തിയതിനു പിന്നിലും അഴിമതിയാണ് ലക്ഷ്യം. മാഫിയക്ക് വഴങ്ങിയാണ് നഗരസഭ അധികാരികള്‍ പുതിയ തിട്ടൂരം ഇറക്കിയത്. മാലിന്യം നിര്‍മാർജനം ചെയ്യാനുള്ള നഗരസഭയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അനുവദിക്കില്ല. ജനത്തെ ഭീഷണിപ്പെടുത്തി കരി നിയമം നടപ്പാക്കുവാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.