ജില്ല സ്കൂൾ കായികമേള 13 മുതൽ 15 വരെ

മണ്ണാർക്കാട്: ഈ വർഷത്തെ ജില്ല സ്കൂൾ കായികമേള 13 മുതൽ 15 വരെ എം.ഇ.എസ് കല്ലടി കോളജ് ഗ്രൗണ്ടിൽ നടക്കും. 15, 16, 17 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മേള 16ന് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചതിനാലും 20ന് പാലായിൽ തുടങ്ങുന്ന സംസ്ഥാന കായികമേളക്ക് താരങ്ങൾക്ക് പരിശീലനത്തിനും മറ്റുമായി വേണ്ടത്ര സാവകാശം ലഭിക്കുന്നതിനും വേണ്ടിയാണ് തീയതി മാറ്റി നിശ്ചയിച്ചത്. സംസ്ഥാന തലത്തിൽ പങ്കെടുക്കുന്ന റിലേ ടീം അംഗങ്ങൾക്ക് പാലക്കാട് മെഡിക്കൽ കോളജി​െൻറ സിന്തറ്റിക് ട്രാക്കിൽ പ്രത്യേക പരിശീലനം നൽകും. മേളയുടെ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. വിദ്യാഭ്യാസ ഉപഡയറക്ടർ പി. കൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ പി.കെ. വിജയൻ, എ.ഇ.ഒ എം. രാജൻ, വി.എച്ച്.എസ്.ഇ പ്രതിനിധി സുധാറാണി, അധ്യാപക സംഘടന പ്രതിനിധികളായ കെ.എ. ശിവദാസൻ, ഹമീദ് കൊമ്പത്ത്, വി. സുകുമാരൻ, കരീം പടുകുണ്ടിൽ, കെ. ഭാസ്കരൻ, എം. കൃഷ്ണദാസ്, പി. ബാലസുബ്രഹ്മണ്യൻ, പി. കുഞ്ഞലവി, ഡി.ഡി.ഇ സൂപ്രണ്ട് പി. തങ്കപ്പൻ, ജില്ല സ്പോർട്സ് കോ-ഓഡിനേറ്റർ ജിജി ജോസഫ്, ജില്ല സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി കെ.കെ. അനിൽകുമാർ, സ്പോർട്സ് ആയുർവേദ റിസർച് സെൽ കോ-ഓഡിനേറ്റർ ഡോ. കെ. പ്രവീൺ, എം.ഇ.എസ് സ്കൂൾ പി.ടി.എ പ്രസിഡൻറ് പി. കോയക്കുട്ടി, പ്രിൻസിപ്പൽ ഉബൈദുല്ല, പ്രധാനാധ്യാപിക കെ. അയിഷാബി, സബ് കമ്മിറ്റി കൺവീനർമാരായ കെ.ജി. ബാബു, എം.പി. സാദിഖ്, പി. ജയരാജൻ, പി.എ. ഗഫൂർ, കെ. സന്തോഷ്, കൃഷ്ണപ്രസാദ്, കെ. സെബാസ്റ്റ്യൻ, അഗസ്റ്റ്യൻ ജോസഫ് എന്നിവർ സംസാരിച്ചു. കയർ കേരളയിൽ, മണ്ണാർക്കാട് ബ്ലോക്കിന് അംഗീകാരം മണ്ണാർക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ കൈതച്ചിറ നീർവാതിരി കുളം കയർ ഭൂവസ്ത്രം ഉപയോഗിച്ച് നവീകരിച്ചതിന് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കയർ കേരളയിൽ അംഗീകാരം. ബ്ലോക്ക് പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ് കുളം നവീകരിച്ചത്. ജില്ലയിലെ മികച്ച പ്രവർത്തനത്തിന് ഒരു ലക്ഷം രൂപയുടെ അവാർഡാണ് ലഭിച്ചത്. മന്ത്രി ഡോ. തോമസ് ഐസക് ജില്ലതലത്തിൽ വിളിച്ചുചേർത്ത കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നത് സംബന്ധിച്ച ഏകദിന ശിൽപശാലയിലെ തീരുമാനപ്രകാരം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്തുതല കൂടിയാലോചന നടത്തി പ്രത്യേക പദ്ധതി തയാറാക്കിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ആദ്യമായി നടപ്പാക്കുന്ന തെങ്കരയിലെ കുളത്തിലെ പ്രവൃത്തി ജില്ലയിലെ പൈലറ്റ് പദ്ധതിയായി ജില്ലതല തൊഴിലുറപ്പ് പദ്ധതി ഓഫിസ് തെരഞ്ഞെടുക്കുകയായിരുന്നു. മാതൃക പദ്ധതിയായി തെരഞ്ഞെടുത്ത കുളത്തി​െൻറ പ്രവർത്തനങ്ങൾ കയർ കേരള സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസഫ് പാലക്കൽ അവതരിപ്പിച്ചു. ഇന്നലെ ആലപ്പുഴ കയർ കേരള പരിപാടിയിൽ വെച്ച് ഒരു ലക്ഷം രൂപയുടെ ചെക്ക് തെങ്കര ഗ്രാമപഞ്ചായത്തിനുവേണ്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസഫ് പാലക്കൽ, തെങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൗക്കത്തലി, സെക്രട്ടറി സുരേഷ് എന്നിവർ ഏറ്റുവാങ്ങി. ബ്ലോക്ക് വൈസ് പ്രസിഡൻറ് വി. പ്രീത, സ്ഥിരംസമിതി ചെയർമാൻ സെയ്തലവി, ബി.പി.ഒ പ്രസാദ്, ബ്ലോക്ക് അസി. എൻജിനീയർ ഷഫീദ്, തെങ്കര ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് സാങ്കേതിക വിഭാഗം ഉേദ്യാഗസ്ഥരായ ബിനു, കൃഷ്ണേന്ദു, സന്തോഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.