കെ.എസ്.ആർ.ടി.സി ബസ്​സ്​റ്റേഷൻ: കടമുറികളുടെ ലേലം 26ന്

മലപ്പുറം: നിർമാണത്തിലിരിക്കുന്ന മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷൻ കം ഷോപിങ് കോംപ്ലക്സി​െൻറ കടമുറികൾ ലേലം ചെയ്യാൻ വീണ്ടും ടെൻഡർ ക്ഷണിച്ചു. നേരത്തെ ഒരു തവണ ടെൻഡർ ചെയ്ത് ജൂലൈ 11ന് ലേലം നിശ്ചയിച്ചിരുന്നു. എന്നാൽ ഏതാനും പേരാണ് എത്തിയത്. ഇവരാവട്ടെ നിരക്ക് കൂടുതലാണെന്ന് പറഞ്ഞ് പിൻമാറുകയും ചെയ്തു. 26 കടമുറികളാണ് ആദ്യ ഘട്ടം ലേലം ചെയ്യുന്നതെന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസർ കെ.പി. രാധാകൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 23ന് വൈകീട്ട് മൂന്നുവരെ ടെൻഡര്‍ ഫോറം വിതരണം ചെയ്യും. 24ന് മൂന്നുവരെ സ്വീകരിക്കും. 26ന് രാവിലെ 11 മുതല്‍ ഡിപ്പോയില്‍ ലേലം നടക്കും. 50,000 രൂപയാണ് നിരത ദ്രവ്യം. രണ്ട് ലോവർ ഫ്ലോറുകളിലെ മുറികളാണ് ലേലം ചെയ്യുക. ടെൻഡര്‍ ഫോറം ഡിപ്പോയിലും വെബ്‌സൈറ്റിലും ലഭിക്കും. ജില്ല ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്കാണ് ടെൻഡര്‍ സമര്‍പ്പിക്കേണ്ടത്. ആറുമാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. ഫോൺ: 04832736240. വാർത്തസമ്മേളനത്തിൽ കൺട്രോളിങ് ഇൻസ്പെക്ടർ സി. നിഷില്‍, സൂപ്രണ്ട് ഷീബാദാസ്, പി. സജീവ്, വി.എം. വിഷ്ണു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.