പാലക്കാട്ടെ ജനരക്ഷാമാർച്ചിലും നിഴലിച്ചത് മുതിർന്ന നേതാക്കളുടെ അഭാവം

പാലക്കാട്: ബി.ജെ.പിയുടെ ജനരക്ഷാമാർച്ചി‍​െൻറ പാലക്കാെട്ട പര്യടനത്തിലും ശ്രദ്ധിക്കപ്പെട്ടത് ചില നേതാക്കളുടെ അഭാവം. സ്ഥിരാംഗങ്ങൾക്ക് പുറമെ കേന്ദ്രമന്ത്രി അനന്ത്കുമാർ, ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എം.എൽ.എമാർ, എം.പിമാർ എന്നിവർ പങ്കെടുക്കുമെന്നായിരുന്നു ജില്ല കോഒാഡിനേറ്ററും ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുമായ സി. കൃഷ്ണകുമാർ അറിയിച്ചിരുന്നത്. രവിശങ്കർ പ്രസാദ് ഉൾപ്പെടെയുള്ള നേതാക്കളുടെ വലിയൊരു നിര തന്നെ ഉണ്ടാകുമെന്നും വാർത്ത വന്നിരുന്നു. എന്നാൽ, ഷാനവാസ് ഹുസൈനും സംഘടനരംഗത്തുള്ളവർക്ക് മാത്രം സുപരിചിതനായ മുരളീധർറാവുവുമാണ് പങ്കെടുത്തത്. അനന്തകുമാർ പദയാത്രയിൽ പങ്കെടുത്തില്ലെങ്കിലും പൊതുസമ്മേളനത്തിലുണ്ടാകുമെന്ന് പ്രവർത്തകർ പറഞ്ഞിരുന്നു. എന്നാൽ, അദ്ദേഹമെത്തിയില്ല. ചൊവ്വാഴ്ച വടക്കഞ്ചേരിയിൽ മന്ത്രി വി.കെ. സിങ് ഉൾെപ്പടെയുള്ളവരുണ്ടാകുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.