പ്രതിരോധവും മറുപടിയുമായി സി.പി.എം ജനകീയ സംഗമം ആർ.എസ്​.എസി​െൻറ പരിപ്പ്​ ഇവിടെ വേവില്ല –കോടിയേരി

പ്രതിരോധവും മറുപടിയുമായി സി.പി.എം ജനകീയ സംഗമം ആർ.എസ്.എസി​െൻറ പരിപ്പ് ഇവിടെ വേവില്ല –കോടിയേരി തിരുവനന്തപുരം: കേരളത്തിനെതിരായ ബി.ജെ.പി–സംഘ്പരിവാർ പ്രചാരണങ്ങൾക്ക് ചുട്ട മറുപടിയും താക്കീതുമായി സി.പി.എം ജനകീയ പ്രതിരോധം. സെക്രട്ടേറിയറ്റിന് മുന്നിലായിരുന്നു 'ആർ.എസ്.എസ്–ബി.ജെ.പി സംഘ്പരിവാർ നരഹത്യക്കും വർഗീയതക്കുമെതിരെ' എന്ന മുദ്രാവാക്യമുയർത്തി സംഗമം. ഇടതുപക്ഷത്തെ ആർ.എസ്.എസ് ആക്രമിക്കുമ്പോൾ 'മാർക്സിസ്റ്റുകാരല്ലേ രണ്ട് കൊള്ളേട്ട' എന്ന് കരുതി മിണ്ടാതിരിക്കുന്നവർക്ക് നേരെ അതിക്രമം ഉണ്ടാകുമ്പോൾ ചോദിക്കാൻ ആരും കാണില്ലെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേന്ദ്രത്തി​െൻറ ഇടപെടലിൽ സംസ്ഥാന സർക്കാറിനെ ദുർബലപ്പെടുത്താനും പിരിച്ചുവിടാനുമാണ് ആർ.എസ്.എസ് ശ്രമം. ആ പരിപ്പ് ഇവിടെ വേവില്ല. യോഗങ്ങളിൽ സമാധാനം പറയുകയും പുറത്തിറങ്ങിയാൽ ആക്രമണത്തിന് ആഹ്വാനം ചെയ്യുകയുമാണ് ബി.െജ.പി. ആർ.എസ്.എസി​െൻറ വർഗീയ വെല്ലുവിളികളെ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യും. കേരളത്തിൽ 1970ന് ശേഷം 214 സി.പി.എം പ്രവർത്തകരെയാണ് ആർ.എസ്.എസ് കൊലപ്പെടുത്തിയത്. ഈ കൊലകൾക്ക് ആരാണ് ഉത്തരവാദിയെന്ന കാര്യത്തിൽ തുറന്ന സംവാദത്തിന് ആർ.എസ്.എസ് തയാറുണ്ടോയെന്നും അേദ്ദഹം ചോദിച്ചു. സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, നേതാക്കളായ എം. വിജയകുമാർ, വി. ശിവൻകുട്ടി, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ജോർജ് ഓണക്കൂർ, പ്രഫ. പി.എൻ. മുരളി, നടൻ പ്രേംകുമാർ, അയിലം ഉണ്ണികൃഷ്ണൻ, മാധ്യമപ്രവർത്തകൻ ഗൗരീദാസൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.