ചരക്ക് സേവന നികുതി: മരപ്പണി പ്രതിസന്ധിയിൽ പ്രധാനമന്ത്രിക്ക് 10001 കത്തുകൾ അയക്കും

പട്ടാമ്പി: ചരക്ക് സേവന നികുതി മരപ്പണി മേഖലയെ പ്രതിസന്ധിയിലാക്കി. വിദേശ കമ്പനികളുടെ ഫർണിച്ചർ വിപണിയിൽ ലഭ്യമായതോടെ ഈ മേഖലയിലെ ജോലിക്കാരുടെ ജീവിതം പ്രയാസമായിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് നികുതി വെട്ടിച്ച് ഫർണിച്ചർ എത്തുന്നത് പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുന്നു. മരമില്ലുകളിൽ ഫർണിച്ചർ നിർമാണം പാടില്ലെന്ന് നിയമമുണ്ടെങ്കിലും യഥേഷ്ടം നിർമിച്ച് വിപണിയിലെത്തുന്നുണ്ട്. കള്ളമരങ്ങൾ ഉപയോഗിച്ചും വിൽപന നികുതി വെട്ടിച്ചുമുള്ള കൊള്ള വ്യാപകമാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. മരപ്പണി തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണമെന്നത് അധികൃതർ അവഗണിക്കുകയാണെന്നും പരാതിയുണ്ട്. വനം വകുപ്പി​െൻറ നിയന്ത്രണത്തിൽ ആസ്ഥാനങ്ങളിൽ മരം ഡിപ്പോ തുടങ്ങുക, ക്ഷേമനിധി ആനുകൂല്യം കാലോചിതമായി പരിഷ്കരിക്കുക, പരമ്പരാഗത മരപ്പണി തൊഴിലാളികൾക്ക് മലിനീകരണ നിയന്ത്രണ ബോർഡി​െൻറ അനുമതി ഒഴിവാക്കുക, അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള ഫർണിച്ചർ ഇറക്കുമതി നിർത്തുക തുടങ്ങിയ ആവശ്യങ്ങളും മരപ്പണി തൊഴിലാളികൾ ഉന്നയിക്കുന്നുണ്ട്. ചെറുകിട ഫർണിച്ചർ വ്യവസായത്തെയും മരപ്പണി തൊഴിലാളികളെയും ചരക്ക് സേവന നികുതിയിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പ്രധാനമന്ത്രിക്ക് 10001 കത്തുകൾ അയക്കുമെന്ന് കാർപ​െൻററി വർക്ക് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി അറിയിച്ചു. നടീൽ ഉത്സവം പട്ടാമ്പി: പെരുമുടിയൂർ ഗവ. ഓറിയൻറൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്‌ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ പെരുമുടിയൂർ പാടശേഖരത്തിലെ ഒരേക്കർ സ്ഥലത്ത് നടീൽ ഉത്സവം നടത്തി. നൂറോളം വളൻറിയർമാർ പൊന്മണി ഇനം ഞാറു നട്ട് ഉത്സവത്തിൽ പങ്കാളികളായി. വാർഡ് അംഗം ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷൈലജ, പി.ടി.എ പ്രസിഡൻറ് സുരേഷ് ബാബു, പ്രോഗ്രാം ഓഫിസർ ഷംസുദ്ദീൻ, അധ്യാപകരായ പരമേശ്വരൻ, ഉണ്ണികൃഷ്ണൻ, രതീഷ്, നീതു, പാടശേഖരസമിതി അംഗങ്ങളായ ബാവ, മമ്മു, പള്ളം രാജു, അഭിലാഷ്, എൻ.എസ്.എസ് ലീഡർമാരായ ആസിഫ് സഹീർ, അഞ്ജിത, ശ്രീലക്ഷ്മി ദിനേശ്, അഭിജിത് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.