മമ്പുറം തങ്ങളുടെ തറവാട് വീട്ടിലെ ആണ്ടുനേർച്ച ഇന്ന് തുടങ്ങും

തിരൂരങ്ങാടി: മമ്പുറം ആണ്ടിനോടനുബന്ധിച്ച് മമ്പുറം തങ്ങളുടെ തറവാട് വീട്ടിൽ നടക്കുന്ന പരിപാടികൾക്ക് തിങ്കളാഴ്ച തുടക്കമാകും. വൈകീട്ട് മഖാമിൽ കൂട്ട സിയാറത്തും തുടർന്ന് കൊടിേയറ്റവും നടക്കും. രണ്ടുദിവസം വൈകീട്ട് ഏഴിന് മൗലദ്ദവീല സുന്നി മസ്ജിദിൽ വി.പി.എ. തങ്ങൾ ദാരിമി ആട്ടീരി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി എന്നിവർ പ്രഭാഷണം നടത്തും. 11-ന് വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.