മഹിള അസോസിയേഷൻ പഠന ക്ലാസ്​

ആനക്കര: ജനാധിപത്യ മഹിള അസോസിയേഷൻ കോതച്ചിറ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠന ക്ലാസ് ഏരിയ പ്രസിഡൻറ് കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.വി. ഉമൈബ, വി. ശാരദ, എം.ടി. പങ്കജം എന്നിവർ സംസാരിച്ചു. ജില്ല ജനകീയ വിദ്യാഭ്യാസ സംഗമം വിജയിപ്പിക്കും കൂറ്റനാട്: പൊതുവിദ്യാഭ്യാസ മേഖലക്ക് നവോന്മേഷം പകർന്ന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതി​െൻറ ഭാഗമായി കെ.എസ്.ടി.എ ജില്ല കമ്മിറ്റി ചൊവ്വാഴ്ച പാലക്കാട്ട് നടത്തുന്ന ജനകീയ വിദ്യാഭ്യാസ സംഗമം വിജയിപ്പിക്കാൻ തൃത്താല ഉപജില്ല കമ്മിറ്റി തീരുമാനിച്ചു. പി.ടി. രവീന്ദ്രനാഥൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.ജി. നിർമൽകുമാർ, ഇ. ബാലകൃഷ്ണൻ, പി.പി. ഷാജു, അലി അസ്ഖർ, സന്തോഷ് കുമാർ, മനോജ് കുമാർ, റിനു, ബഷീറലി, വി.എം. സുമ, ശ്രീകല, വി.പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.