കാട്ടാനക്കൂട്ടത്തെ കാടുകയറ്റാൻ ശ്രമം തുടരുന്നു

പുതുപ്പരിയാരം, മുണ്ടൂർ പഞ്ചായത്തുകളിലെ വനാതിർത്തികളിൽ കാട്ടാനകൾ നാശനഷ്ടമുണ്ടാക്കി മുണ്ടൂർ: മലമ്പുഴയിലെ വനമേഖലയിൽനിന്ന് തിരിച്ചെത്തിയ മൂന്നംഗ കാട്ടാനക്കൂട്ടം വീണ്ടും ജനവാസമേഖലയിൽ. ശനിയാഴ്ച അർധരാത്രി നാടിറങ്ങിയ കാട്ടാനകൾ ഞായറാഴ്ച ഉച്ചയോടെ ധോണി വനമേഖലയിലെത്തി നിലയുറപ്പിച്ചു. രാത്രി ജനവാസ മേഖലയിലെത്താൻ സാധ്യത പരിഗണിച്ച് വനപാലക സംഘം പട്രോളിങ് തുടരും. ദ്രുത കർമസേനയും വനപാലക സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്ത് നിരീക്ഷണം തുടങ്ങി. മുപ്പതോളം വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആർ.ആർ.ടി െഡപ്യൂട്ടി റേഞ്ച് ഓഫിസർ അബ്ദുൽ റസാക്ക്, സെക്ഷൻ ഓഫിസർമാരായ ഷാജി, പുരുഷോത്തമൻ എന്നിവരാണ് നേതൃത്വം നൽകുന്നത്. ശനിയാഴ്ച കാടിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക നാശനഷ്ടം വിതച്ചു. കാട്ടാന ശല്യത്തിൽനിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങുമെന്ന് വനാതിർത്തിയിലെ കർഷകർ മുന്നറിയിപ്പ് നൽകി. മലമ്പുഴയിലെ ഉൾക്കാട്ടിൽനിന്ന് ശനിയാഴ്ച രാത്രി ധോണി വനത്തിലെത്തിയ കാട്ടാനകൾ അർധരാത്രി പുതുപ്പരിയാരം, മുണ്ടൂർ പഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളിൽ നാശനഷ്ടമുണ്ടാക്കി. വീടുകളുടെ മതിലും വിളകളും നശിപ്പിച്ചു. വടക്കൻകാട്, മയിലുമ്പുള്ളി, ഒടുവങ്ങാട്, കോർമ്മ, കൈയറ എന്നിവിടങ്ങളിൽ നിരവധി പേരുടെ വിള നശിപ്പിച്ചു. മുല്ലക്കര അരവിന്ദാക്ഷ​െൻറ മുന്നൂറോളം കുലക്കാറായ വാഴ, പാലക്കാഴി ചന്ദ്ര​െൻറ അമ്പതിൽപരം വാഴകൾ അടക്കം പത്തിലധികം കർഷകരുടെ കമുക്, വാഴ, തെങ്ങ് എന്നിവ നശിപ്പിച്ചു. കഴിഞ്ഞദിവസം ഒടുവങ്ങാട് ഒ.പി. കൃഷ്ണ​െൻറ വീടി​െൻറ മതിലും കാട്ടാന തകർത്തു. പറമ്പിലെ വാഴക്കുല പറിക്കുന്നതിനിടെയാണ് കാട്ടാന മതിൽ തകർത്തത്. caption: pg1 പുളിയം പുള്ളിയിലെത്തിയ കാട്ടാനകളിലൊന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.