അനധികൃത ഓട്ടോ സര്‍വിസ്: പൊലീസ് മേധാവിക്ക് പരാതി നല്‍കും

തേഞ്ഞിപ്പലം: പള്ളിക്കൽബസാറില്‍ അനധികൃതമായി സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ പൊലീസ് മേധാവിക്ക് പരാതി നല്‍കാന്‍ പള്ളിക്കലില്‍ ചേർന്ന ഓട്ടോ കോഓഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. നിലവില്‍ സ്റ്റാന്‍ഡില്‍ സര്‍വിസ് നടത്തുന്ന ഓട്ടോകളുടെ രേഖകള്‍ ഹാജരാക്കി ഡ്രൈവര്‍മാര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന പൊലീസ് നിര്‍ദേശം ഉണ്ടായിരിക്കെയാണ് അനധികൃത സര്‍വിസ് നടത്തുന്നത്. നിയമം ലംഘിച്ച് സര്‍വിസ് നടത്തുന്നവർക്കെതിരെ നിരവധിതവണ തേഞ്ഞിപ്പലം പൊലീസിലും തിരൂരങ്ങാടി സി.ഐ ഓഫിസിലും മോട്ടോര്‍ വാഹന വകുപ്പിലും പരാതി നല്‍കിയിട്ടും കാര്യമായ നടപടി ഉണ്ടായിെല്ലന്നും ഭാരവാഹികള്‍ ആരോപിച്ചു. പഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. ഉമ്മര്‍ കടകുളത്ത് അധ്യക്ഷത വഹിച്ചു. പി. രജീഷ്, എന്‍. അഷ്‌റഫ്, കെ. പ്രകാശന്‍, എ. അപ്പുക്കുട്ടന്‍, പി. സുലൈമാന്‍, ഇ. ഫൈസല്‍, സി. ജാഫര്‍, കെ. യൂസുഫ്, പി. സൈതലവി, കെ.എം. സൈതലവി, സുബാഷ് ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.