വള്ളിക്കുന്ന്: വർഷങ്ങളോളം അതിഥികളായി എത്തിയിരുന്ന കടലാമകളെ കാത്ത് വള്ളിക്കുന്ന് പരപ്പാൽതീരം. ഒലീവ് റെഡ്‌ലി വിഭാഗത്തിലെ കടലാമകൾ ആണ് വർഷങ്ങളോളം തീരം മറക്കാതെ വള്ളിക്കുന്നിൽ എത്തിയിരുന്നത്. സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ മുട്ടായിടാൻ എത്തിയിരുന്ന കടലാമകളെ സംരക്ഷിക്കാൻ പ്രത്യേക ഹാച്ചറിയും ഇവിടെ ഒരുക്കിയിരുന്നു. ചരിത്രതാളുകളിൽ ഇടം നേടിയ വള്ളിക്കുന്നിലെ കടലാമ വളർത്തുകേന്ദ്രം ഇന്ന് വിസ്‌മൃതിയിലാണ്. കുറച്ചുവർഷങ്ങളായി കടലാമകൾ പരപ്പാൽതീരം മറന്ന മട്ടാണ്. ഇവയുടെ വരവ് തുടർച്ചയായതോടെയാണ് കടലാമ വളർത്തുകേന്ദ്രം പ്രസിദ്ധമായത്. വംശനാശ ഭീഷണി നേരിടുന്ന കടലാമകൾ എത്തുന്ന വേളയിൽ മുട്ടകൾ സൂക്ഷിക്കാൻ മുളകൊണ്ടും മറ്റും പ്രത്യേകം കെട്ടി അതിനുള്ളിലാണ് മുട്ടകൾ സംരക്ഷിച്ച് പോന്നിരുന്നത്. രാത്രിയിൽ തീരത്ത് കടലാമകൾ ഇടുന്ന മുട്ടകൾ ശേഖരിക്കാൻ വാച്ചർമാരെയും വനംവകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. 100 മുതൽ 150 മുട്ടകൾ വരെ ഒരു കടലാമകൾ ഇടുന്നത്. വിരിഞ്ഞുണ്ടാവുന്ന കുഞ്ഞുങ്ങളെ പെട്ടിയിലാക്കി സൂക്ഷിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വൈകുന്നേരങ്ങളിലാണ് കുഞ്ഞുങ്ങളെ കടലിലേക്ക് വിടുന്നത്. ജനപ്രതിനിധികൾ, നാട്ടുകാർ ഉൾപ്പെടെ നിരവധിയാളുകൾ ഇതിന് സാക്ഷ്യം വഹിക്കാൻ തീരത്ത് എത്താറുണ്ട്. എന്നാൽ, ആറുവർഷത്തിൽ അധികമായി കടലാമകൾ ഈ വഴി വന്നിട്ട്. മുതിയം മുതൽ പരപ്പാൽവരെ കടൽ ഭിത്തി നിർമിച്ചിട്ടുണ്ടെങ്കിലും കടലാമകൾക്കായി 200 മീറ്ററിലധികം ദൂരം ഒഴിച്ചിട്ടിട്ടിട്ടുണ്ട്. കടലാക്രമണത്തിൽ മീറ്ററുകളോളം ദൂരത്തിൽ തീരം കടലെടുത്തിട്ടുണ്ട്. ഓരോ വർഷവും കടലാമകൾ എത്തുമെന്ന് തന്നെയാണ് വനംവകുപ്പിെൻറയും മറ്റും പ്രതീക്ഷ. എന്നാൽ, വർഷങ്ങളായി നിരാശ സമ്മാനിച്ച് കടലാമകൾ മറ്റേതോ തീരത്തെ ആശ്രയിക്കുകയാണ്. എന്നെങ്കിലും വരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് തീരദേശവാസികൾക്കും ഉള്ളത്. ഫോട്ടോ. വള്ളിക്കുന്നിലേ പരപ്പാൽതീരം ഫോട്ടോ. വിരിഞ്ഞ കടലാമകുഞ്ഞുങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥർ കടലിലേക്കൊഴുക്കുന്നു (ഫയൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.