വായന വ്യാപിപ്പിക്കാൻ 'വീട്ടിൽ വായന വെളിച്ചം'

തുവ്വൂർ: മംഗളോദയം വായനശാലയുടെ നേതൃത്വത്തിൽ 'വീട്ടിൽ വായന വെളിച്ചം' പദ്ധതിക്ക് തുടക്കമായി. ആളുകളിൽ വായനശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി അസൂത്രണം ചെയ്തിട്ടുള്ളത്. പഞ്ചായത്തിലെ വീടുകളിൽ ലൈബ്രറി പ്രവർത്തകരുടെ നേതൃത്വത്തിൽ പുസ്തകമെത്തിക്കും. കഥ, നോവൽ, ജനറൽ നോളജ്, ചരിത്രം, നാടകം, കവിത, ആത്മകഥ, യാത്ര വിവരണം, ഇംഗ്ലീഷ് ഹിന്ദി സാഹിത്യം, ബാലസാഹിത്യം, പഠനഗ്രന്ഥങ്ങൾ, ആത്മീയ ഗ്രന്ഥങ്ങളായ ഖുർആൻ, ഭഗവത്ഗീത, ബൈബിൾ, മഹാഭാരതം തുടങ്ങി ഒമ്പതിനായിരത്തോളം പുസ്തകങ്ങൾ വായനക്കാർക്ക് പ്രയോജനപ്പെടുത്താം. ആളുകൾക്ക് ഈ പദ്ധതിയിലേക്ക് പുസ്തകങ്ങൾ നൽകാം. ആസ്വാദന കുറിപ്പുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. മുൻകാല വായനശാല പ്രവർത്തകനായ തുവ്വൂർ കമാനത്തിലെ കൃഷ്ണൻ വൈദ്യരുടെ വീട്ടിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കൃഷ്ണവിലാസം ദേവകിയമ്മക്ക് പുസ്തകം നൽകി വായനശാല പ്രസിഡൻറ് കെ.ടി. അഷ്ക്കർ ഉദ്ഘാടനം ചെയ്തു. ലൈേബ്രറിയൻ കെ. സുന്ദരരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. നാരായണൻ, മുജീബ് മാമ്പുഴ, കെ.വി. സുരേഷ് ബാബു, കെ.വി. ഷാജി എന്നിവർ സംസാരിച്ചു. ........................................................ ഫോട്ടോ: കമാനത്തിലെ കൃഷ്ണവിലാസം ദേവകിയമ്മക്കും കുടുംബത്തിനും വായനശാല പ്രവർത്തകർ പുസ്തകങ്ങൾ നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.