അണ്ടർ 17: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; 16 പേർ പിടിയിൽ

കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പി​െൻറ ആദ്യ മത്സരത്തിനിടെ കരിഞ്ചന്തയിൽ വൻ വിലയ്ക്ക് ടിക്കറ്റ് വിൽക്കാൻ ശ്രമിച്ച 16 പേരെ പിടികൂടി. ടിക്കറ്റ് ലഭ്യതക്കുറവ് മുതലെടുത്ത് വൻവിലയ്ക്ക് വിൽപന നടത്താനെത്തിച്ച ഇരുന്നൂറോളം ടിക്കറ്റുകൾ പിടികൂടി. പിടിയിലായ കാസർകോട് സ്വദേശി സിദ്ദീഖ് (37) വൻതോതിൽ ടിക്കറ്റുകൾ ഓൺലൈൻ റിസർവേഷൻ സൗകര്യത്തിലൂടെ വാങ്ങിയ ശേഷം നാലോളം സംഘാംഗങ്ങൾ മുഖേന വിൽപന നടത്തി വരുകയായിരുന്നു. ഈ സംഘത്തിൽനിന്ന് മാത്രം അമ്പതോളം ടിക്കറ്റ് കണ്ടെടുത്തു. ബ്രസീലും സ്പെയിനും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിലെ വൻതിരക്ക് മുതലെടുത്ത് 300 രൂപയുടെ ടിക്കറ്റുകൾ 2500 രൂപക്കായിരുന്നു ഈ സംഘം വിറ്റത്. പിടിയിലായ 16 പേരെ പാലാരിവട്ടം പൊലീസിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.