സി.ഐ.ടി.യു പ്രതിഷേധ ജ്വാല ഇന്ന്

പാലക്കാട്: കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളായ ഇൻസ്ട്രുമെേൻറഷൻ, ബി.ഇ.എം.എൽ, ഐ.ടി.ഐ എന്നിവ അടച്ചുപൂട്ടുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക, കഞ്ചിക്കോട് കോച്ച് ഫാക്ടറി ഹരിയാനയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു ശനിയാഴ്ച വൈകീട്ട് അഞ്ചിന് കോട്ടമൈതാനിയിൽ പ്രതിഷേധ സമരജ്വാല സംഘടിപ്പിക്കും. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകീട്ട് 3.30ന് വിക്ടോറിയ കോളജിന് മുന്നിൽനിന്ന് തുടങ്ങുന്ന തൊഴിലാളികളുടെ മാർച്ച് കോട്ടമൈതാനത്ത് എത്തിച്ചേരും. പാലക്കാട്: മിൽമയിലെ കരാർ വാഹനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്താമെന്ന് മാനേജ്മ​െൻറ് നൽകിയ വാക്ക് പാലിക്കണമെന്നും തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് തൊഴിൽ നൽകണമെന്നും ആവശ്യപ്പെട്ട് പാലക്കാട് ഡിസ്ട്രിക്ട് മിൽമ കോൺട്രാക്ട് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയ‍​െൻറ നേതൃത്വത്തിൽ കല്ലേപ്പുള്ളി മിൽമ ഡയറിക്ക് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. അച്യുതൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് ഗോവിന്ദനുണ്ണി അധ്യക്ഷത വഹിച്ചു. സുരേഷ്, ജിനേഷ്, സുധീർ എന്നിവർ സംസാരിച്ചു. നന്ദി പറഞ്ഞു. 'പൊതുമേഖലയെ സംരക്ഷിക്കുക, തൊഴിലും കൂലിയും സംരക്ഷിക്കുക' മുദ്രാവാക്യമുയർത്തി സി.ഐ.ടി.യു പാലക്കാട് ജില്ല കമ്മിറ്റി ഒക്ടോബർ ഏഴിന് നടത്തുന്ന 'പ്രതിഷേധ ജ്വാല' വിജയിപ്പിക്കാൻ യൂനിയൻ യോഗം തീരുമാനിച്ചു. സ്വരലയ മത്സരങ്ങൾ എട്ടിന് പി.എം.ജി സ്കൂളിൽ പാലക്കാട്: 'സ്വരലയ സമന്വയം - 2017'‍​െൻറ ഭാഗമായി നടത്തുന്ന സ്വരലയ നൃത്ത സംഗീത മത്സരങ്ങൾ ഒക്ടോബർ എട്ടിന് പാലക്കാട് പി.എം.ജി.എച്ച്.എസ്.എസിൽ നടക്കും. നൃത്ത-സംഗീത മത്സരങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സരാർഥികൾ രാവിലെ 8.30ന് സ്കൂളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ചെയർമാൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.