സ്വപ്നങ്ങൾക്ക് ബധിരത തടസ്സമായില്ല; 19,000 കിലോമീറ്റർ ബുള്ളറ്റിൽ കറങ്ങി അബു ഷിനാൻ

പാലക്കാട്: അബു ഷിനാ‍​െൻറ നിശ്ചയദാർഢ്യത്തിന് മുന്നിൽ ബധിരത തടസ്സമാകുന്നില്ല. തൃശൂർ സ്വദേശിയായ 24കാരൻ തനിച്ച് ബുള്ളറ്റിൽ ഇന്ത്യ മാത്രമല്ല, നേപ്പാളും ഭൂട്ടാനും രണ്ട് മാസം കൊണ്ട് കറങ്ങി. 19,000 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച യുവാവിന് വെള്ളിയാഴ്ച വിക്ടോറിയ കോളജിന് സമീപം സ്വീകരണം നൽകി. ബധിരർക്ക് ലൈസൻസ് നൽകാൻ അധികൃതർ തയാറാകണമെന്ന് ഷിനാൻ ആവശ്യപ്പെട്ടു. ഷാഫി പറമ്പിൽ എം.എൽ.എ, കെ. ഷാക്കിർ അഹമ്മദ്, ആസിഫ് ഹലിം, എം. ശ്രീകുമാർ, സി. ബേബി ജോസ്, പി. കൃഷ്ണനുണ്ണി, പി. ലതീഷ്, എം. ഷമീർ, സി. സന്തോഷ്, സുജിത്, എൻ.എ. എബിൻ, യു. ജെൻ, രാംശങ്കർ, എൻ. അരുൺ, എം. ശ്രീകുമാർ എന്നിവർ സ്വീകരണ ചടങ്ങിൽ പെങ്കടുത്തു. ശനിയാഴ്ച കോയമ്പത്തൂരിലേക്ക് തിരിക്കും. ജൂലൈ 30ന് തൃശൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.