ടി. ആലിബാവക്ക്​ നാടി​െൻറ യാത്രാമൊഴി

തേഞ്ഞിപ്പലം: നാല് പതിറ്റാണ്ടുകാലം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഓഫിസ് ജീവനക്കാരനായിരുന്ന ചേളാരി തോട്ടത്തിൽ ആലിബാവക്ക് ജന്മനാട് വിട നൽകി. അസുഖ ബാധിതനായി ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ടി. ആലിബാവ വ്യാഴാഴ്ച പകൽ രണ്ടരയോടെയാണ് മരിച്ചത്. സമസ്തയുടെ നിയമജ്ഞനായി പ്രസിദ്ധി നേടിയ ആലിബാവയുടെ മരണവാർത്തയറിഞ്ഞ് സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളടക്കം വൻ ജനാവലിയാണ് വസതിയിലെത്തിയത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ, കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, പുത്തനഴി മൊയ്തീൻ ഫൈസി, കെ.എ. റഹ്മാൻ ഫൈസി, എൻ.എ.എം അബ്ദുൽ ഖാദർ, പി. അബ്ദുൽ ഹമീദ് എം.എൽ.എ, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, സമസ്ത മാനേജർ കെ. മോയിൻകുട്ടി, എം. അബൂബക്കർ മൗലവി, ഹസൻ സഖാഫി പൂക്കോട്ടൂർ, വി. മോയിമോൻ ഹാജി, ജബ്ബാർ ഹാജി, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, ക്രസൻറ് മാനേജർ പി.കെ. മുഹമ്മദ്ഹാജി എന്നിവർ വസതി സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാണമ്പ്ര ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നിസ്കാരത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. പാണമ്പ്ര ഇസ്സത്തുൽ ഇസ്ലാം മദ്റസയിൽ നടന്ന അനുശോചന യോഗം ഖത്തീബ് മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. കെ. മോയിൻകുട്ടി, കെ.എച്ച്. കോട്ടപ്പുഴ, ഡോ. എൻ.എ.എം. അബ്ദുൽ കാദർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.