സി.പി.എം കണ്ണുവെക്കുന്നത് വോട്ടുബാങ്കിൽ മാത്രം ^എൻ.കെ. പ്രേമചന്ദ്രൻ

സി.പി.എം കണ്ണുവെക്കുന്നത് വോട്ടുബാങ്കിൽ മാത്രം -എൻ.കെ. പ്രേമചന്ദ്രൻ മലപ്പുറം: വോട്ടുബാങ്ക് മാത്രം ലക്ഷ്യംവെച്ചുള്ള സങ്കുചിത രാഷ്ട്രീയമാണ് സി.പി.എമ്മിനുള്ളതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഒരേ സമയം ബി.ജെ.പിക്ക് എതിരാകുകയും ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് സി.പി.എം ചെയ്യുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന സംഘ്പരിവാർ-‍-ബി.ജെ.പി ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സഹായകരമായ പ്രവൃത്തികളാണ് സി.പി.എം സ്വീകരിക്കുന്നത്. അടിയന്തരാവസ്ഥയെക്കാള്‍ ഭീതിതമായ അന്തരീക്ഷമാണ് രാജ്യത്ത് നിലവിലുള്ളതെന്ന പ്രകാശ് കാരാട്ടി​െൻറ പ്രസ്താവന യുക്തിക്ക് നിരക്കാത്തതാണ്. അടിയന്തരാവസ്ഥക്കെതിരെ ജനസംഘം ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകളുമായി യോജിച്ച് 1977ലെ തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കി മത്സരിച്ചവര്‍ അതിനെക്കാള്‍ ഭീതിതമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കോണ്‍ഗ്രസുമായി ധാരണ പാടില്ലെന്ന നിലപാട് സ്വീകരിക്കുന്നത് ഫാഷിസ്റ്റ് വര്‍ഗീയതയെ പരോക്ഷമായി സഹായിക്കാനാണ്. കേരളത്തില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ അപ്രഖ്യാപിത ധാരണയിലാണ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സി.പി.എം പരീക്ഷിച്ച തന്ത്രം വേങ്ങരയിലും ആവര്‍ത്തിക്കാനാണ് നീക്കം. പകൽ ന്യൂനപക്ഷങ്ങള്‍ക്കൊപ്പവും രാത്രിയില്‍ ആര്‍.എസ്.എസി​െൻറ വളര്‍ച്ചക്കുമായി യത്‌നിക്കുകയാണ് സി.പി.എം. ബി.ജെ.പിയുടെ ജനരക്ഷായാത്രക്ക് സൗകര്യമൊരുക്കിയത് ഇതുമായി ചേർത്തു വായിക്കണം. അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സ്വീകരണം നൽകിയത്, സി.പി.എമ്മുമായി ബി.ജെ.പിക്കുള്ള അവിഹിത ബന്ധത്തിന് ഇടനിലക്കാരനാകാൻ ആണ്. എന്നാൽ ഇതെല്ലാം വേങ്ങരയിലെ വോട്ടർമാർ തിരിച്ചറിഞ്ഞ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മികച്ച ഭൂരിപക്ഷം നൽകുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.