പൂക്കോട്ടുംപാടം: പനി ബാധിച്ച് അവശനിലയിലായ ആദിവാസി വയോധികനെ നാട്ടുകാർ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചത്. വേങ്ങാപരത കുണ്ടിലാംപാടം ചന്ദ്രനാണ് ഭാര്യ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് വീട്ടിൽ തനിച്ച് കഴിഞ്ഞിരുന്നത്. മൂന്ന് ദിവസമായി പനി ബാധിച്ച് കിടപ്പിലായിരുന്നതായി സമീപവാസികള്‍ പറയുന്നു. കുണ്ടിലാംപാടം കോളനിയോട് ചേർന്ന് ഒറ്റപ്പെട്ട സ്ഥലത്താണ് താമസം. കഴിഞ്ഞദിവസം വാർഡ് അംഗം കരുവാര പറ്റ മീനാക്ഷി ചന്ദ്രെൻറ വീട് സന്ദർശിക്കുകയും ഐ.ടി.ഡി.പി പ്രമോർട്ടറെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രമോർട്ടർ വീട് സന്ദർശിച്ചെങ്കിലും ആശുപത്രിയിൽ കൊണ്ടു പോകാനുള്ള നടപടി സ്വീകരിച്ചില്ല. വ്യാഴാഴ്ച വൈകീട്ട് ഇദ്ദേഹത്തിെൻറ സ്ഥിതി വഷളായതിനെ തുടർന്ന് വാർഡ് അംഗവും നാട്ടുകാരും ചേർന്ന് ആംബുലൻസിൽ നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അമിതമായ ക്ഷീണമുള്ളതിനാല്‍ ശരീരത്തിന് തളർച്ച സംഭവിച്ച ചന്ദ്രനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ചന്ദ്രന് സഹായികളായി പ്രദേശവാസികളായ ഗോകുൽ കണ്ണൻ, അൻവർ, സുകുമാരൻ, അലി എന്നിവരും ഒപ്പമുണ്ട്. ഐ.ടി.ഡി.പി പ്രമോർട്ടറെ വിവരമറിയിച്ചെങ്കിലും ചന്ദ്രനെ ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ലെന്ന് യുവാക്കൾ കുറ്റെപ്പെടുത്തി. എന്നാൽ, പൂക്കോട്ടുംപാടത്ത് ഉണ്ടായിരുന്ന ട്രൈബൽ എക്സ്റ്റൻഷ്യൽ ഓഫിസർ സ്ഥലം മാറിപ്പോയതും പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനൽ പുതിയ ആളെ നിയമിക്കാൻ കഴിയാത്തതുമാണ് ചന്ദ്രന് ചികിത്സ നൽകാൻ കഴിയാതിരുന്നതിന് കാരണമായി പറയുന്നത്. ഫോട്ടോ pppm6 പനി ബാധിച്ചു അവശനിലയിൽ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വെങ്ങാപരത കുണ്ടിലാംപാടം ചന്ദ്രന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.