സി.പി.ഐ ലോക്കല്‍ സമ്മേളനം ഏഴു മുതല്‍

പൂക്കോട്ടുംപാടം: സി.പി.ഐ അമരമ്പലം ലോക്കല്‍ സമ്മേളനം ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ പൂക്കോട്ടുംപാടത്ത് നടക്കും. പൊതുസമ്മേളനം സി.പി.ഐ ജില്ല കമ്മിറ്റി അംഗം അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്യും. ഏഴിന് എം.പി. മുഹമ്മദ് നഗറില്‍ പ്രതിനിധി സമ്മേളനം നടക്കും. സമ്മേളനത്തില്‍ എ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. സമദ്, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. കെ. മോഹന്‍ദാസ്, ജില്ല കമ്മിറ്റി അംഗം കെ. മനോജ് എന്നിവര്‍ പങ്കെടുക്കും. എട്ടിന് പ്രതിനിധി സമ്മേളനം ഉപ്പുവള്ളിയില്‍ നടക്കുമെന്ന് സി.പി.ഐ അമരമ്പലം കമ്മിറ്റി അംഗങ്ങളായ കെ. ഹരിദാസന്‍ ആര്‍. ശ്രീരംഗനാഥന്‍, ടി.കെ. സോമന്‍, എം. വേണുഗോപാല്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.