ദുരന്തനിവാരണ ബോധവത്​കരണവുമായി അഗ്​നി​ശമനസേന

കീഴുപറമ്പ്: എൽ.പി.ജി ഗ്യാസ് സിലിണ്ടർ സുരക്ഷ, അഗ്നിബാധ, ജലാശയ അപകടങ്ങൾ, റോഡപകടങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കുനിയിൽ ആലുംകണ്ടി ജി.എം.എൽ.പി സ്കൂളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നിലമ്പൂർ അഗ്നിശമനസേന ഒാഫിസർ അബ്ദുൽഗഫൂർ ബോധവത്കരണം പരിപാടി നടത്തി. പ്രധാനാധ്യാപിക മൈമൂന, അനിത, നിയാസ് മാസ്റ്റർ, പി.ടി.എ പ്രസിഡൻറ് റഫീഖ് ഉള്ളാടൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.