മുരുക​െൻറ മരണം; അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം

മുരുക​െൻറ മരണം; അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം * ആരോഗ്യവകുപ്പി​െൻറ റിപ്പോർട്ട് പുറത്തുവിട്ടില്ല * ക്രൈംബ്രാഞ്ച് വീണ്ടും കത്ത് നൽകി തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകൻ മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടക്കുന്ന അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നില്ല. േകസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് കൈമാറിയിട്ടുമില്ല. ഡോക്ടർമാരെ അറസ്റ്റ് ചെയ്താൽ ശക്തമായ സമരം നടത്തുമെന്ന് ഡോക്ടർമാരുടെ സംഘടന മുന്നറിയിപ്പ് നൽകിയതിനാലാണ് റിപ്പോർട്ട് പുറത്തുവിടാത്തത് എന്നാണ് സൂചന. റിപ്പോർട്ട് അന്വേഷണ സംഘത്തിന് നൽകുന്നത് വൈകിപ്പിച്ചാൽ ഡോക്ടർമാർക്ക് മുൻകൂർ ജാമ്യം നേടാനാകും. അതേസമയം, അന്വേഷണ റിപ്പോർട്ട് കൈമാറണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം വീണ്ടും ആരോഗ്യവകുപ്പിന് കത്ത് നൽകി. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിതയുടെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ട് വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു. ഇത് ലഭിക്കാത്തതിനാൽ സമിതി മറ്റൊരു റിപ്പോർട്ട് തയാറാക്കി നൽകണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ആരോഗ്യവകുപ്പി​െൻറ കണ്ടെത്തൽ കൂടി ലഭിച്ചാൽ മാത്രമേ അന്വേഷണം പൂർണമാകൂ. ഈ സാഹചര്യത്തിലാണ് അടിയന്തരമായി റിപ്പോർട്ട് കൈമാറാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതോടെയാണ് ഇവർ ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. ജാമ്യാപേക്ഷ ഒക്ടോബർ 22ന് കോടതി പരിഗണിക്കും. അതിന് മുമ്പായി അന്വേഷണം പൂർത്തിയാക്കാനാണ് ശ്രമം. അപകടത്തിൽപെട്ട് അത്യാസന്ന നിലയിൽ ആശുപത്രിയിലെത്തിച്ച മുരുകൻ ചികിത്സ കിട്ടാതെ മരിച്ച സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സംഭവം അന്വേഷിച്ച ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ മെഡിക്കൽ കോളജ് ഉൾപ്പെടെ ആശുപത്രികളിലെ ഡോക്ടർമാരുടെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി മുരുക​െൻറ കുടുംബത്തോട് പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.