വന്യജീവി സംരക്ഷണ ബോധവത്​കരണ റാലി

നിലമ്പൂര്‍: വനം വന്യജീവി വകുപ്പ് നിലമ്പൂര്‍ മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ വന്യജീവി സംരക്ഷണ ബോധവത്കരണ റാലി നടത്തി. നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ ഡോ. ആര്‍. ആടലരശന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് എ.സി.എഫ് രഞ്ജിത് കുമാര്‍, സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ് കെ.എസ്. സുദര്‍ശന്‍, എക്‌സ്റ്റന്‍ഷന്‍ എ.സി.എഫ് ജ്യോതിസ് കുമാര്‍, എ.ഡി.സി.എഫ് ശ്രീനിവാസ്, വഴിക്കടവ് റേഞ്ച് ഓഫിസര്‍ സമീര്‍, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ രവീന്ദ്രനാഥ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ സി.എം. മുഹമ്മദ് അഷ്റഫ്, കെ. മനോജ് കുമാര്‍, എന്‍. വിനോദ് കൃഷ്ണന്‍, വി.കെ. മുഹസിന്‍, രാമദാസന്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.