മലപ്പുറം: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മലപ്പുറം എ.യു.പി സ്കൂളിൽ നടത്തി. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. വെള്ളിയാഴ്ച രാവിലെ പത്തിന് മലപ്പുറം ഗാന്ധിദർശൻ ലൈബ്രറി ഹാളിൽ സ്കൂൾ വിദ്യാർഥികൾക്ക് രചന, ക്വിസ് മത്സരം നടക്കും. ഏകദിന ശിൽപശാല മലപ്പുറം: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് വകുപ്പ് സാക്ഷരത മിഷനുമായി സഹകരിച്ച് 'പൊതുജല േസ്രാതസ്സുകളുടെ സംരക്ഷണം' വിഷയത്തിൽ നടത്തിയ ഏകദിന ശിൽപശാല എ.ഡി.എം ടി. വിജയൻ ഉദ്ഘാടനം ചെയ്തു. ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ പി. രാജു വിഷയം അവതരിപ്പിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ സി. അയ്യപ്പൻ അധ്യക്ഷത വഹിച്ചു. സാക്ഷരത സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സലിം കുരുവമ്പലം പെരിന്തൽമണ്ണ നഗരസഭ േപ്രരക് ശബരികുമാരിക്ക് നൽകി റിപ്പോർട്ട് പ്രകാശനം നിർവഹിച്ചു. ജില്ല കോഓഡിനേറ്റർ മനോജ് സെബാസ്റ്റ്യൻ, അസി. കോഓഡിനേറ്റർമാരായ പി.വി. ശാസ്തപ്രസാദ്, പി.വി. പാർവതി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.