കരുളായി: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് പിലാക്കോട്ടുപാടം കെ.എം.ഒ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്മൃതിയാത്രയും ശുചീകരണവും നടത്തി. കിണറ്റിങ്ങലില്‍നിന്നും ആരംഭിച്ച യാത്ര മില്ലുംപടിയിൽ അവസാനിച്ചു. കരുളായി പ്രാഥമികാരോഗ്യകേന്ദ്ര പരിസരം ശുചീകരിച്ചു. ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, ഭഗത് സിങ്, കസ്തൂര്‍ഭ ഗാന്ധി എന്നിവരുടെ വേഷം ധരിച്ച് വിദ്യാര്‍ഥികള്‍ അണിനിരന്നു. മതസൗഹാര്‍ദ സന്ദേശമുണര്‍ത്തുന്ന നിശ്ചലദൃശ്യങ്ങൾ ശ്രദ്ധേയമായി. പ്രധാനാധ്യാപകന്‍ ഇ. ഭാസ്‌കരന്‍, പി.ടി.എ പ്രസിഡൻറ് ടി.പി. അബ്ദുല്‍ കരീം, ഡി.എച്ച്.എം.സി ജമാല്‍, പ്രോഗ്രാം കോഓഡിനേറ്റര്‍ സി.ടി. മനുശങ്കര്‍, കെ. ഫിറോസ്, അധ്യാപകരായ വി. അനീഷ്, വി.എസ്. നിധീഷ്, വി. മുസമ്മില്‍, പി. രാജശ്രീ, വിനുരാജ്, സൗജത്ത്, കെ. സബ്‌ന, ഫഹദ്, വിദ്യാര്‍ഥികളായ സ്വാലിഹ പര്‍വീന്‍, മാഹിഷ്, ടി. പിമര്‍ഷൂഖ്, റിദാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോ ppm1 ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് പിലാക്കോട്ടുപാടം കെ.എം.ഒ ഇംഗ്ലീഷ് സ്‌കൂള്‍ സംഘടിപ്പിച്ച ഗാന്ധി സ്മൃതിയാത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.