പാസ്​പോർട്ട്​: പൊലീസ്​ വെരിഫിക്കേഷൻ ഇനി മൊബൈൽ ആപ്പ്​ വഴി

മലപ്പുറം: പാസ്പോർട്ടിനുള്ള പൊലീസ് വെരിഫിക്കേഷൻ മൊബൈൽ ആപ്പ് വഴി നടത്തുന്നതിന് ജില്ലയിൽ തുടക്കം. പരീക്ഷണാടിസ്ഥാനത്തിൽ മഞ്ചേരി, കോട്ടക്കൽ, മലപ്പുറം, കൊണ്ടോട്ടി, തിരൂരങ്ങാടി, മങ്കട, കൽപകഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ പദ്ധതി തുടങ്ങി. പാസ്പോർട്ട് സേവ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിച്ച ഉടെന പൊലീസ് സ്റ്റേഷനുകളിലെ പ്രത്യേകം തെരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്ക് ജില്ല പൊലീസ് ഒാഫിസിൽനിന്ന് മൊബൈൽ ആപ്പ് വഴി ഫയലുകൾ നൽകുകയും ഇത് ഫീൽഡ് വെരിഫിക്കേഷൻ ഒാഫിസർമാർ ഫീൽഡിൽ പോയി മൊബൈൽ ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്തി ഉടൻതന്നെ തിരികെ സമർപ്പിക്കുകയുമാണ് ചെയ്യുന്നത്. തിരികെ ലഭിക്കുന്ന വെരിഫിക്കേഷൻ റിപോർട്ട് അന്നുതന്നെ ജില്ല പൊലീസ് മേധാവിയുടെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് പാസ്പോർട്ട് ഒാഫിസിലേക്ക് സമർപ്പിക്കുന്നതോടെ വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാവും. ജില്ല പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റയുടെ കീഴിൽ ജില്ല സ്പെഷൽബ്രാഞ്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എ. ഉല്ലാസ്കുമാർ പദ്ധതിയുടെ നോഡൽ ഒാഫിസറാണ്. പദ്ധതി വരുന്നതോടെ പൊലീസ് വെരിഫിക്കേഷനിലെ നിലവിലെ കാലതാമസം ഒഴിവായി പാസ്പോർട്ട് ഉടനെ ലഭിക്കും. പദ്ധതി വിജയിച്ചാൽ ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ഡിജിറ്റൽ വെരിഫിക്കേഷൻ സംവിധാനം നടപ്പാക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ വികസിപ്പിച്ചെടുത്ത ആപ്പ് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇത്തരമൊരു പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ആദ്യ ജില്ലയാണ് മലപ്പുറം. പൊതുജനങ്ങൾക്ക് www.evipkeralapolice gov.inൽ അപേക്ഷയുടെ ഫയൽനമ്പർ എൻറർ ചെയ്ത് അപേക്ഷയുടെ തൽസ്ഥിതി അറിയുന്നതിനും നിർദേശങ്ങൾ സമർപ്പിക്കുന്നതിനും സാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.