മെറിറ്റ് ദിനാഘോഷം ഇന്ന്

മലപ്പുറം: കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളജിലെ മെറിറ്റ് ദിനാഘോഷം വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് കോഴിക്കോട് എന്‍.ഐ.ടി ഡയറക്ടര്‍ ഡോ. ശിവജി ചക്രവര്‍ത്തി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ അധ്യയന വര്‍ഷം ഉന്നതവിജയം കൈവരിച്ച 164 വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നൽകും. 15 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡാണ് വിതരണം ചെയ്യുക. എം.ഇ.എസ് സംസ്ഥാന സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ, പ്രിന്‍സിപ്പൽ ഡോ. വി.എ. സോണി, ഡയറക്ടര്‍ കെ.പി. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്തസമ്മേളനത്തില്‍ വൈസ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ബദീഉസ്സമാന്‍, എഡറ്റ് ബിജോയ്, വിജിലേഷ് കൃഷ്ണന്‍, ഡോ. നഫീസ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.